
ഫ്രഞ്ച് അക്ഷരമാലയിലൂടെ ആദ്യാക്ഷരം കുറിച്ച് മലയാളസാഹിത്യകാരന്‍ എം. മുകുന്ദന്റെ ഓര്‍മകളിലൂടെയുള്ള സഞ്ചാരമായി എന്റെ ദില്ലി എന്ന കെ എല്‍ എഫ് സെഷന്‍. എഴുത്തുകാരനായ ലിജീഷ് കുമാറായിരുന്നു മോഡറേറ്റര്‍. നാല്‍പതു വര്‍ഷക്കാലം ചിലവിട്ട ഡല്‍ഹിയെക്കാള്‍ ഇരുപ്പത് വര്‍ഷബാല്യം ചിലവഴിച്ച മയ്യഴിയാണ് തനിക്കേറെ പ്രിയമുള്ളതും തന്നെ ഏറെ സ്വാധീനിച്ചതും എന്ന് അദ്ദേഹം പറഞ്ഞു.
![]() |
|
നീതിനിഷേധിക്കപെട്ടവരുടെ നഗരമായ ഡല്‍ഹിയുടെ ഇപ്പോഴത്തെ സാമൂഹിക രാഷ്ട്രീയ അന്തരീക്ഷവുമായി ചരിത്രത്തിലെ ഇന്ദ്രപ്രസ്ഥത്തിന് സമാനതകളുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ശിഥില പ്രണയങ്ങളുടെ ദേശമായ ഫ്രാന്‍സിനെ കുറിച്ച് അദ്ദേഹം ‘എന്റെ എംബസിക്കാലം’ എന്ന ആത്മകഥയില്‍ രേഖപ്പെടുത്തിയതിനെ പറ്റി സംസാരിച്ചപ്പോള്‍ എന്ത് കൊണ്ട് മുകുന്ദന്‍ എന്ന എഴുത്തുകാരന്‍ നാട്ടിന്‍പുറങ്ങളിലെ കിസ്സകളും പ്രണയങ്ങളും ഇഷ്ടപെടുന്നുവെന്ന ചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞുചോദ്യത്തിനും അദ്ദേഹം മറുപടി പറഞ്ഞു.
‘ഞാന്‍ സര്‍ക്കാരിന്റെ കൂടെ നില്‍ക്കുന്നു’ എന്ന, ഈയിടെ മുകുന്ദന്‍ നടത്തിയ പ്രസ്താവനയുടെ പൂര്‍ണ്ണരൂപം ഒരിക്കല്‍ കൂടി അദ്ദേഹം ഓര്‍മ്മിപ്പിച്ചു. സര്‍ക്കാര്‍ എന്നത് കൊണ്ട് താന്‍ നിലവിലെ ഭരണപക്ഷത്തെ മാത്രമല്ല ഉദ്ദേശിച്ചതെന്നും അത് ഇടതുപക്ഷവുമാവാം എന്നും അദ്ദേഹം വിശദീകരിച്ചു. നാടിന്റെ നന്മയ്ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന നല്ല രാഷ്ട്രീയ നിലപാടിനു പിന്തുണ നല്‍കുമെന്നാണ് താന്‍ അന്ന് പറഞ്ഞതെന്നും അദ്ദേഹം വ്യക്തമാക്കി.