02
Nov 2025
Fri
02 Nov 2025 Fri
M T Kalathinte Sukrutham Book released at SIBF 2025

ഷാര്‍ജ: 44-ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയില്‍ ചിരന്തന ബുക്‌സും കോഴിക്കോട് ബുക് എന്‍ പ്രിന്റും സംയുക്തമായി പ്രസിദ്ധീകരിച്ചു ഡോ.ഉമര്‍ തറമേല്‍ എഡിറ്റു ചെയ്ത
എം ടി കാലത്തിന്റെ സുകൃതം പുസ്തകം ഡോ.പി കെ. പോക്കറിന് നല്‍കി ഡോ.കെ പി ഹുസൈന്‍ പ്രകാശനം ചെയ്തു. ചിരന്തന പബ്ലിക്കേഷന്‍ ചെയര്‍മാന്‍ പുന്നക്കന്‍ മുഹമ്മദലി അധ്യക്ഷത വഹിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇ.കെ. ദിനേശര്‍ പുസ്തകപരിചയം നടത്തി. ചിന്ത ഗോപി, എം സി എ നാസര്‍, ഷീല പോള്‍, ബഷീര്‍ തിക്കോടി, അബ്ദു ശിവപുരം, പോള്‍ ജോസഫ് എന്നിവര്‍ സംസാരിച്ചു.
വെള്ളിയോടന്‍ സ്വാഗതവും ബുക് എന്‍ പ്രിന്റ് ഡയറക്ടര്‍ സിദ്ദീഖ് കുറ്റിക്കാട്ടൂര്‍ നന്ദിയും പറഞ്ഞു.

ALSO READ: 44ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകമേളയ്ക്ക് തുടക്കമായി