ഫലസ്തീന്‍ ജനത നേരിടുന്നത് ക്രൂരമായ ആക്രമണങ്ങളെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. എല്‍ഡിഎഫ് കോഴിക്കോട്ട് സംഘടിപ്പിച്ച പലസ്തീന്‍ ഐക്യദാര്‍ഢ്യ സദസ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇസ്രയേല്‍ നടത്തുന്ന ആക്രമങ്ങളെ പിന്തുണയ്ക്കുന്ന നിലപാട് ആണ് നരേന്ദ്ര മോദി സ്വീകരിക്കുന്നത്. ഈ സമീപനം നമുക്ക് അപമാനകരമാണെന്നും എന്നും അദ്ദേഹം പറഞ്ഞു.
|
വംശഹത്യയെ ലോകമാനം എല്ലാവരും എതിര്‍ക്കുകയാണ്. ഗാസയെ ടൂറിസ്റ്റ് കേന്ദ്രമാക്കാന്‍ അമേരിക്കയും വില്‍ക്കാന്‍ ഇസ്രയേലും ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയും പലസ്തീനും തമ്മിലുള്ള ബന്ധം പതിറ്റാണ്ട് മുമ്പ് തുടങ്ങിയതാണ്. അറാഫത്തിന് സ്വീകരണം നല്‍കിയ കാഴ്ച ഇന്ത്യക്കാര്‍ കണ്ടതാണെന്നും എം വി ഗോവിന്ദന്‍ പറഞ്ഞു. ഇന്ത്യയിലെ ഫലസ്തീന്‍ അംബാസഡര്‍ അബ്ദുല്ല അബു ഷാവേഷിയും സദസിലെത്തി.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





