17
Apr 2024
Wed
17 Apr 2024 Wed
abdul nasar madani in hospital

കൊച്ചി: അതീവ ഗുരുതര നിലയില്‍ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരുന്ന പിഡിപി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദിനിയുടെ ആരോഗ്യനിലയില്‍ പുരോഗതി. മഅദനിയെ ഇന്ന് ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റി. കടുത്ത ശ്വാസ തടസ്സത്തെ തുടര്‍ന്ന് ഒരാഴ്ച്ചയായി എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ വെന്റിലേറ്ററിലായിരുന്നു. ( Madani health improved, removed from ICU )

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ ദിവസം നടത്തിയ ആന്‍ജിയോഗ്രാം പരിശോധനയില്‍ ഹൃദയ സംബന്ധമായ പ്രശ്‌നങ്ങളില്ലെന്ന് കണ്ടെത്തിയിരുന്നു.
ശ്വാസകോശത്തില്‍ വെള്ളം വ്യാപിക്കുകയും തുടര്‍ന്ന് വളരെ വേഗം കടുത്ത ശ്വാസതടസ്സവും അനുബന്ധമായ പ്രയാസങ്ങളും ഉണ്ടാകുന്ന അവസ്ഥയാണ് നിലവിലുള്ളത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക