01
Jun 2023
Tue
01 Jun 2023 Tue

കൊച്ചി: കേരളത്തിലെത്തിയതിന് പിന്നാലെ പിഡിപി ചെയർമാൻ അബ്ദുൽ നാസർ മഅ്ദനിക്ക് ദേഹാസ്വാസ്ഥ്യം. ബിപി ഉയർന്ന നിലയിൽ ആണ്. ഇന്നലെ രാത്രിയിലുള്ള അതെ ആരോഗ്യനില തുടരുകയാണ്. യാത്ര ചെയ്യാൻ കഴിയുന്ന അവസ്ഥയിൽ അല്ല. മഅ്ദനിയുടെ ആരോഗ്യനിലയിൽ ആശങ്ക വേണ്ടെന്നാണ് അടുപ്പമുള്ളവരും പിഡിപി നേതാക്കളും പറയുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രാവിലെ ഡോക്ടർമാരുടെ വിദഗ്ധസംഘം മഅ്ദനിയെ പരിശോധിക്കും. ഇതിന്റെ ഫലം വന്നാൽ മാത്രമെ ആരോഗ്യ കാര്യത്തിൽ വ്യക്തത വരൂ.

അതേസമയം, കൊല്ലത്തിലേക്കുള്ള യാത്ര സംബന്ധിച്ച് തീരുമാനം പിന്നീട് അറിയിക്കുമെന്ന് പിഡിപി നേതാക്കൾ പറഞ്ഞു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലാണ് മഅ്ദനിയെ പ്രവേശിപ്പിച്ചിരിക്കുന്നത്. ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചതിനെ തുടർന്നാണ് മഅ്ദനി കേരളത്തിലെത്തിയത്.

ഇന്നലെ രാത്രി ഏഴേകാലോടെ നെടുമ്പാശേരി വിമാനത്താവളത്തിലെത്തിയ മഅ്‌നിക്ക് പാർട്ടി പ്രവർത്തകർ വൻ സ്വീകരണം നൽകിയിരുന്നു. 12 ദിവസത്തേക്കാണ് അദ്ദേഹത്തിന് ജാമ്യ വ്യവസ്ഥയിൽ ഇളവ് ലഭിച്ചത്.

തുടർന്ന് കൊച്ചിയിലെ മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.