04
Aug 2024
Mon
04 Aug 2024 Mon
Madrasa teacher sentenced for 86 year imprisonment over pocso case

15കാരനെ ലൈം​ഗികമായി പീഡിപ്പിച്ച മദ്റസ അധ്യാപകന് 86 വർഷം കഠിനതടവും രണ്ടു ലക്ഷം രൂപ പിഴയും. തിരുവനന്തപുരം പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്. ‌കടയ്ക്കൽ കാഞ്ഞിരത്തുംമൂട് ബിസ്മി ഭവനിൽ സിദ്ധിഖിനെ(25)യാണ് കോടതി ശിക്ഷിച്ചത്.
കുറ്റകൃത്യം മറച്ചുവച്ച കുറ്റത്തിന് മദ്റസ അധ്യാപകൻ തൊളിക്കോട് ജാസ്മിൻ വില്ലയിൽ മുഹമ്മദ് ഷമീറി(29)ന് ആറുമാസം കഠിന തടവും 10,000 രൂപ പിഴയും വിധിച്ചിട്ടുണ്ട്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

2023 നവംബറിലായിരുന്നു കേസിനാസ്പദമായ സംഭവം. 15കാരൻ ഉൾപ്പെടെ 5 കുട്ടികളാണ് പ്രതികൾക്കെതിരെ നെടുമങ്ങാട് പോലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ പോലീസ് അ‍ഞ്ച് കേസുകൾ രജിസ്റ്റർ ചെയ്തിരുന്നു. വിസ്താര വേളയിൽ പരാതിക്കാരായ നാലു കുട്ടികൾ കൂറുമാറി.

അപകടത്തിൽപെട്ട് കിടപ്പിലായിരുന്നുവെന്നും ഈ കുറ്റകൃത്യം ചെയ്തില്ലെന്നും ചികിത്സാ രേഖകൾ ഹാജരാക്കി പ്രതി കോടതിയിൽ മൊഴി നൽകി. എന്നാൽ കേസിൽ നിന്ന് രക്ഷപ്പെടാൻ വ്യാജരേഖകൾ ഹാജരാക്കുകയായിരുന്നുവെന്ന് പ്രോസിക്യൂഷൻ വാദിച്ചു.
പ്രോസിക്യൂഷന്റെ ഭാഗത്ത് നിന്ന് 21 സാക്ഷികളെ വിസ്തരിക്കുകയും 34 രേഖകൾ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ കാട്ടായിക്കോണം ജെ കെ അജിത് പ്രസാദ്, വി സി ബിന്ദു എന്നിവർ ഹാജരായി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക