22
Aug 2022
Sun
22 Aug 2022 Sun

ശ്രീഹരിക്കോട്ടയില്‍ നിന്ന് ഇന്നുരാവിലെ ഐഎസ്ആര്‍ഒ വിക്ഷേപിച്ച ചെറുറോക്കറ്റായ എസ്എസ്എല്‍വി-ഡി1 ലക്ഷ്യത്തിലെത്തിയില്ല. റോക്കറ്റ് വഹിച്ചിരുന്ന രണ്ടു സാറ്റലെറ്റുകളും ഉപയോഗശൂന്യമായി. വിക്ഷേപണത്തിന്റെ അവസാനഘട്ടത്തില്‍ റോക്കറ്റുമായുള്ള ബന്ധം നഷ്ടമാവുകയായിരുന്നു. ഇതുവീണ്ടെടുക്കാനുള്ള ശ്രമം ഐഎസ്ആര്‍ഒ നടത്തിയെങ്കിലും ഫലംകണ്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

ഭൗമനിരീക്ഷണ ഉപഗ്രഹവും 750 സ്‌കൂള്‍ വിദ്യാര്‍ഥിനികള്‍ നിര്‍മിച്ച ആസാദിനാറ്റ് എന്ന ഉപഗ്രഹവുമായിരുന്നു എസ്എസ്എല്‍വി-ഡി1 വഹിച്ചിരുന്നത്. രാജ്യം 75ാം സ്വാതന്ത്ര്യദിനം ആഘോഷിക്കുന്ന വേളയിലായിരുന്നു വിദ്യാര്‍ഥിനികളെ കൊണ്ട് സാറ്റലെറ്റ് നിര്‍മിച്ചത്.

 

റോക്കറ്റ് വിക്ഷേപണം പരാജയമായെന്നറിയിച്ച ഐഎസ്ആര്‍ഒ വീഴ്ചകള്‍ പരിഹരിച്ച് ഉടന്‍ തന്നെ എസ്എസ്എല്‍വി-ഡ2 വുമായി തങ്ങള്‍ വരുമെന്നും വ്യക്തമാക്കി.