ജിദ്ദ: ജിദ്ദയിലെ പ്രമുഖ കലാ സാംസ്കാരിക സംഘടനയായ മൈത്രി ജിദ്ദ നടത്തിയ മൈത്രി മഴവില്ല് സീസൺ 3 ഡ്രോയിങ് ആൻഡ് കളറിംഗ് മത്സര വിജയികളെ ജിദ്ദ ഇന്ത്യൻ കോൺസുലേറ്റിൽ വെച്ച് നാളെ വെള്ളി വൈകീട്ട് നടക്കുന്ന ചടങ്ങിൽ വെച്ച് ആദരിക്കും . 2023 ജനുവരി 27ന് ജിദ്ദ നോവൽ ഇന്റർനാഷണൽ സ്കൂളിൽ വെച്ച് വൻ ജനാവലിയുടെ സാനിധ്യത്തിലാണ് മൈത്രി മഴവില്ല് സീസൺ സംഘടിപ്പിച്ചത്. 300 ലേറെ കുട്ടികളും സ്ത്രീകളുമായി മത്സരാർത്ഥികൾ പങ്കാളികളായി
|
കിഡ്സ് – അമാൻ മിർസ ഫൈസൽ, അഫ്ര ഖാൻ, അഹാന വിശേഷ്, നിവേദ് അനിൽകുമാർ, മറിയം സാലി കുളത്, ഹസൽ ആഗ്നസ് ജോജോ, ഐസ ഹൂറിയ ലറൈബ്, അംറ അനിസ്
സബ്-ജൂനിയർ – ദീക്ഷിത ശ്രീനിവാസ് സോനാർ, നാദിർ നൗഫൽ, ഹൈക മഹാസിൻ, ആയിഷ ഷാഹിദ്, സഹ്‌റാൻ സിയാദ് അഹമ്മദ്, ഐസ മെഹക്, സഹ്‌റ മിർസ, നദ സഹീർ
ജൂനിയർ – അഹോൻ റോയ്, പൂജ പ്രേം, വൈഗ കിഷോർ, അബിദാ ഫസൽ
സീനിയർ – റിതിഷ റോയ്, മേഘ സജീവ്കുമാർ, അഭിനവ് രവീന്ദ്രൻ, അദ്‌നാൻ സഹീർ, ഷയാൻ റിയാസ്
ലേഡിസ് – സാംറീൻ വീരാൻ ബാവ, മെഹ്നാസ് മുഹമ്മദ് അൻവർ, ദിവ്യ ഹരിദാസ്, ഐഷ ബീഗം.
തുടങ്ങിയവർ ഒന്ന്, രണ്ടു മൂന്നു സ്ഥാനം ലഭിച്ചവരും പ്രോത്സാഹന സമ്മാനത്തിന് അർഹരായവരുമാണ്
പ്രോഗ്രാം കൺവീനർ ഉണ്ണി തെക്കേടത്ത്, പ്രസിഡന്റ് ബഷീറലി പരുത്തിക്കുന്നൻ, ജനറൽ സെക്രട്ടറി നവാസ് തങ്ങൾ, ഖജാൻജി ശരീഫ് അറക്കൽ, കൾച്ചറൽ സെക്രട്ടറി പ്രിയ റിയാസ് എന്നിവരാണ് വിവിധപരിപാടികൾക്ക് നേതൃത്വം നൽകിയത്
സമ്മാന വിതരണ ചടങ്ങിനോട് അനുബന്ധിച്ച് മൈത്രിയുടെ കലാകാരന്മാരും കലാകാരികളും ജിദ്ദയിലെ മികച്ച ഗായിക ഗായകന്മാർ ഉൾകൊള്ളുന്ന കാലിക്കറ്റ് മ്യൂസിക് ലൗവേഴ്സ് ബാൻഡുമായി ചേർന്ന് “ഗീത് മൽഹാർ” എന്ന പേരിൽ കലാസന്ധ്യ അരങ്ങേറുമെന്നും മൈത്രി ഭാരവാഹികൾ അറിയിച്ചു



