13 രാജ്യങ്ങളിലായി 350-ലധികം ഷോറൂമുകളുടെ വിപുലമായ സാന്നിധ്യമുള്ള ആഗോളതലത്തിലെ ആറാമത്തെ ഏറ്റവും വലിയ ജ്വല്ലറി റീട്ടെയിലറായ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ്, വരാനിരിക്കുന്ന അവധി ദിനങ്ങള്‍ ആഘോഷിക്കാന്‍ ഉപഭോക്താക്കള്‍ക്കായി സെലിബ്രേഷന്‍ ഓഫറുകള്‍ പ്രഖ്യാപിച്ചു. എല്ലാ ഉപഭോക്താക്കളുടെയും ആഘോഷ വസ്ത്രങ്ങള്‍ക്ക് അനുയോജ്യമായ വിധത്തില്‍ രൂപകല്‍പ്പന ചെയ്തിരിക്കുന്ന വജ്രാഭരണങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവയുടെ ഒരു പ്രത്യേക നിരയ്‌ക്കൊപ്പം, ഉപഭോക്താക്കളുടെ പ്രിയപ്പെട്ട ആഘോഷങ്ങള്‍ക്ക് തിളക്കം കൂട്ടാന്‍ ആകര്‍ഷകമായ ഓഫറുകളും പ്രഖ്യാപിച്ചിട്ടുണ്ട്.(malabar gold and diamonds announced special offer prior to Eid holidays)
|
ഓഫറുകളുടെ ഭാഗമായി മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സില്‍ നിന്ന് വജ്രാഭരണങ്ങള്‍, അമൂല്യ രത്നാഭരണങ്ങള്‍ എന്നിവ വാങ്ങുന്ന ഉപഭോക്താക്കള്‍ക്ക് സൗജന്യ ക്യാഷ് വൗച്ചറുകളും നേടാനാകും. AED 5,000, വിലയുള്ള വജ്രാഭരണങ്ങളോ, അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് AED 300 മൂല്യമുള്ള സൗജന്യ ക്യാഷ് വൗച്ചര്‍ ലഭിക്കും. AED 3,000, വിലയുള്ള വജ്രാഭരണങ്ങളോ, അമൂല്യ രത്നാഭരണങ്ങളോ വാങ്ങുമ്പോള്‍ ഉപഭോക്താക്കള്‍ക്ക് AED 150മൂല്ല്യമുളള സൗജന്യ ക്യാഷ് വൗച്ചര്‍ ലഭിക്കും.
ഈ ആകര്‍ഷകമായ ഓഫറിന് പുറമേ, ഉപഭോക്താക്കള്‍ക്ക് എവിടെ നിന്നും വാങ്ങിയ അവരുടെ പഴയ 916 സ്വര്‍ണാഭരണങ്ങള്‍ ഏറ്റവും പുതിയ ഡിസൈനുകള്‍ക്ക് നഷ്ടം കൂടാതെ മാറ്റിവാങ്ങാനും സാധിക്കും. ഈ ഓഫര്‍ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിന്റെ ഷോറൂമുകളിലുടനീളം ഏപ്രില്‍ 5 മുതല്‍ 14 വരെ ലഭ്യമാകും.
ആഭരണങ്ങള്‍ക്ക് ഞങ്ങളുടെ ഉപഭോക്താക്കളുടെ മനസ്സിലുള്ള പ്രത്യേക സ്ഥാനം തിരിച്ചറിഞ്ഞുകൊണ്ടാണ് അവരുടെ എല്ലാ ആഘോഷങ്ങള്‍ക്കും പ്രത്യേക അവസരങ്ങള്‍ക്കും മുന്നോടിയായി ചില ആകര്‍ഷകമായ ഓഫറുകള്‍ അവതരിപ്പിക്കുന്നതെന്നും മലബാര്‍ ഗോള്‍ഡ് & ഡമയണ്ട്സ് ഇന്റര്‍നാഷനല്‍ ഓപറേഷന്‍സ് മാനേജിങ് ഡയറക്ടര്‍ ഷംലാല്‍ അഹമ്മദ് പറഞ്ഞു. ഈ സീസണിലെ ആന്ദവും പാരമ്പര്യവും ഉള്‍ക്കൊണ്ടുകൊണ്ട്, പ്രത്യേക ഓഫര്‍, എക്സ്‌ക്ലൂസീവ് ജ്വല്ലറി ശേഖരം എന്നിവ സംയോജിപ്പിച്ചുകൊണ്ട് ഞങ്ങള്‍ ഉപഭോക്താക്കളുടെ ആഘോഷങ്ങള്‍ക്ക് മാറ്റുകൂട്ടുകയാണ്. ഉപഭോക്താക്കള്‍ക്ക് അതുല്ല്യമായ ജ്വല്ലറി ഷോപ്പിങ്് അനുഭവം സമ്മാനിച്ചുകൊണ്ട് മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സ് ജ്വല്ലറി ആസ്വാദകര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട ലക്ഷ്യസ്ഥാനം എന്ന നിലയില്‍ ഞങ്ങളുടെ സ്ഥാനം വീണ്ടും ഉറപ്പിക്കുകയാണെന്നും ഷംലാല്‍ അഹമ്മദ് വ്യക്തമാക്കി.
വിത്യസ്്ത സംസ്‌കാരങ്ങളില്‍ നി്ന്നുമുള്ള ഉപഭോക്താക്കളുടെ അഭിരുചികള്‍ക്ക് പ്രത്യേകം പരിഗണന നല്‍കിക്കൊണ്ട്,് അവതരിപ്പിച്ച വജ്രാഭരണങ്ങളുടെയും, അമൂല്യ രത്നാഭരണങ്ങളുടെയും എക്‌സ്‌ക്ലൂസീവ് ശേഖരത്തില്‍ മൈന്‍, ഇറ, പ്രെഷ്യ, വിരാസ് തുടങ്ങിയ മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്‌സിന്റെ എക്‌സ്‌ക്ലൂസീവ് ബ്രാന്‍ഡുകളിലെ സവിശേഷമായ ഡിസൈനുകള്‍ ഉള്‍പ്പെടുന്നു. വര്‍ധിച്ചുവരുന്ന സ്വര്‍ണവില കണക്കിലെടുത്ത്, മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സില്‍ ഷോപ്പിങ് നടത്തുന്ന ഉപഭോക്താക്കള്‍ക്ക് മൊത്തം പര്‍ച്ചേസ് മൂല്യത്തിന്റെ 10% മുന്‍കൂറായി നല്‍കി സ്വര്‍ണവിലയിലെ വ്യതിയാനത്തില്‍ നിന്നും പരിരക്ഷ നേടാനുള്ള സൗകര്യവുമുണ്ട്. ഈ സൗകര്യം, സ്വര്‍ണ വിലയില്‍ ഏറ്റക്കുറച്ചിലുകള്‍ ഉണ്ടായാലും ഉപഭോക്താക്കള്‍ക്ക് മികച്ച നിരക്ക് ഉറപ്പ് നല്‍കുന്നു.
മലബാര്‍ ഗോള്‍ഡ് & ഡയമണ്ട്സിനെക്കുറിച്ച്
ഇന്ത്യന്‍ ബിസിനസ് രംഗത്ത് ശക്തമായ സാന്നിധ്യവുമായി മുന്‍നിരയില്‍ നില്‍ക്കുന്ന മലബാര്‍ ഗ്രൂപ്പിന്റെ ഫ്‌ളാഗ്ഷിപ്പ് കമ്പനിയാണ് 1993ല്‍ സ്ഥാപിതമായ മലബാര്‍ ഗോള്‍ഡ് & ഡമണ്ട്സ്. 5.2 ബില്യണ്‍ ഡോളറിന്റെ വാര്‍ഷിക വിറ്റുവരവുള്ള കമ്പനി നിലവില്‍ ആഗോളതലത്തിലെ ഏറ്റവും വലിയ ആറാമത്തെ ജ്വല്ലറി റീട്ടെയില്‍ ബ്രാന്‍ഡാണ്. ഇന്ന് ഇന്ത്യയിലുടനീളം നിരവധി ഓഫിസുകള്‍, ഡിസൈന്‍ സെന്ററുകള്‍, മൊത്തവ്യാപാര യൂണിറ്റുകള്‍, ഫാക്ടറികള്‍ എന്നിവ കൂടാതെ ഇന്ത്യ, മിഡില്‍ ഈസ്റ്റ്, ഫാര്‍ ഈസ്റ്റ്, യുഎസ്എ, യു.കെ, കാനഡ, ഓസ്ട്രേലിയ എന്നീ മേഖലകളിലെ 13 രാജ്യങ്ങളിലായി വ്യാപിച്ചുകിടക്കുന്ന 340 ലധികം ഔട്ട്ലെറ്റുകളുടെ ശക്തമായ റീട്ടെയില്‍ ശൃംഖലയുമുണ്ട്.
4000ത്തിലധികം ഓഹരി ഉടമകളുടെ ഉടമസ്ഥതയിലുള്ള ഗ്രൂപ്പിന്റെ തുടര്‍ച്ചയായ വിജയത്തിനായി 26-ലധികം രാജ്യങ്ങളില്‍ നിന്നുള്ള 21,000-ത്തിലധികം പ്രൊഫഷണലുകള്‍ സ്ഥാപനത്തിനൊപ്പം ജോലി ചെയ്യുന്നു. www.malabargoldanddiamonds.com എന്ന വെബ് സ്റ്റോറിലൂടെ ഉപഭോക്താക്കള്‍ക്ക് ഇഷ്ടാനുസരണം ലോകത്തിന്റെ ഏത് കോണില്‍ നിന്നും ആഭരണങ്ങള്‍ വാങ്ങാനുളള സൗകര്യവും ലഭ്യമാണ്. ഡിസൈനുകളിലൂടെയും, അതുല്ല്യമായ ശേഖരങ്ങളിലൂടെയും സ്വതന്ത്രരായ, ആധുനിക സ്ത്രീകളെ പ്രതിനിധീകരിക്കുന്ന ട്രെന്‍ഡി, ലൈറ്റ് വെയ്റ്റ് ആഭരണങ്ങള്‍ വാഗ്ദാനം ചെയ്യുന്ന റീട്ടെയില്‍ ആശയമായ എംജിഡി – ലൈഫ് സ്‌റ്റൈല്‍ ജ്വല്ലറിയും ഗ്രൂപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്നു.
പ്രധാന ബിസിനസ്സുമായി ഉത്തരവാദിത്തവും, സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് കമ്പനി സ്ഥാപിതമായതുമുതല്‍ തന്നെ അതിന്റെ സിഎസ്ആര്‍ പ്രവര്‍ത്തനങ്ങളിലും ഗ്രൂപ്പ് സജീവമാണ്. സ്ഥാപിതമായതുമുതല്‍ ഇഎസ്ജി (Environment, Social & Governance)സംവിധാനത്തോട് ചേര്‍ന്നുനില്‍ക്കുന്നതാണ് സ്ഥാപനത്തിന്റെ പ്രാഥമിക നയനിലപാടുകള്‍. വിശപ്പ് രഹിത ലോകം, വിദ്യാഭ്യാസം, ആരോഗ്യം, വനിതാ ശാക്തീകരണം, പാര്‍പ്പിട നിര്‍മ്മാണം, പരിസ്ഥിതി സംരക്ഷണം എന്നിവയ്ക്കാണ് മലബാര്‍ ഗ്രൂപ്പിന്റെ ഇഎസ്ജി പ്രവര്‍ത്തനങ്ങള്‍ ഊന്നല്‍ നല്‍കുന്നത്. സാമൂഹിക ബോധവും, പ്രതിബദ്ധതയും നിറഞ്ഞ ഒരു സ്ഥാപനമായി തുടരുന്നതിനായി, ഉത്തരവാദിത്തവും സുസ്ഥിരതയും സമന്വയിപ്പിച്ചുകൊണ്ട് ഇഎസ്ജി ലക്ഷ്യങ്ങള്‍ കൃത്യമായ ഇടവേളകളില്‍ ശക്തിപ്പെടുത്തുന്നതിലും സ്ഥാപനം ശ്രദ്ധചെലുത്തുന്നു. സ്ഥാപനം പ്രവര്‍ത്തിക്കുന്ന ഇടങ്ങളിലെല്ലാം കമ്പനിയുടെ ലാഭത്തിന്റെ 5 ശതമാനം സാമൂഹ്യ പ്രതിബദ്ധതാ പദ്ധതിയുടെ ഭാഗമായുള്ള പ്രവര്‍ത്തനങ്ങള്‍ക്കായി ചെലവഴിക്കുന്നുണ്ട്.





