22
Feb 2023
Sun
22 Feb 2023 Sun

ജിദ്ദ: മലപ്പുറം എ ആര്‍ നഗര്‍ സ്വദേശി ജിദ്ദയില്‍ മരിച്ചു. പുതിയത്ത് പുറായ (കുന്നുംപുറം) തൂമ്പത്ത് മുഹമ്മദിന്റെ മകന്‍ സിദീഖ് (54) ആണ് ജിദ്ദയിലെ താമസസ്ഥലത്ത് മരണപ്പെട്ടത്. ഹൃദയ സംബന്ധമായ അസുഖ ബാധിതനായിരുന്നു. ജിദ്ദയിലെ ഫിറോസിയ്യ ഏരിയയില്‍ കഫ്തീരിയ ജോലിക്കാരനായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഭാര്യ പാത്തുമ്മു.മക്കള്‍ ഫാത്തിമ സുഹ്റ, മുഹമ്മദ് ഫാസില്‍, മുര്‍ഷിദ, മുഹമ്മദ് അമീന്‍. മയ്യിത്ത് ജിദ്ദയില്‍ മറവു ചെയ്യുന്നതിനുവേണ്ട നടപടികള്‍ ജിദ്ദ കെഎംസിസി വെല്‍ഫെയര്‍ വിങ്ങിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു