ജിദ്ദ: സംഘപരിവാർ ഫാഷിസത്തെ പ്രതിരോധിക്കാൻ ഇന്ത്യയിൽ കോൺഗ്രസ് അല്ലാതെ മറ്റൊരു ബദൽ ഇല്ലെന്ന് മലപ്പുറം ഡിസിസി പ്രസിഡന്റ് വി.എസ് ജോയ് ജിദ്ദയിൽ പറഞ്ഞു. ആസന്നമായ പാർലിമെന്റ് തിരഞ്ഞെടുപ്പിൽ രാജ്യത്തിന്റെ ശത്രുക്കളായ ബിജെപിയുടെ പതനം ഉറപ്പാണെന്നും നൂറ് സീറ്റ് പോലും ബിജെപിക്ക് നേടാൻ കഴിയില്ലെന്നും
ഒഐസിസി ജിദ്ദ മലപ്പുറം ജില്ലാ കമ്മറ്റിയുടെ പുതിയ നേതൃത്വത്തിന് കീഴിൽ നടന്ന പ്രഥമ സമ്മേളനം ജിദ്ദയിൽ ഉത്ഘാടനം ചെയ്തുകൊണ്ട് അദ്ദേഹം അഭിപ്രായപ്പെട്ടു
|
ജിദ്ദ കറം ജിദ്ദ പ്രിൻസസ് ഓഡിറ്റോറിയത്തിൽ പ്രസിഡന്റ് ഹുസൈൻ ചുള്ളിയോടിന്റെ അധ്യക്ഷതയിൽ നടന്ന പ്രൗഡ ഗംഭീരമായ സമ്മേളനം പ്രവർത്തകരുടെ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി. ജനാധിപത്യ ഇന്ത്യയെ കൊന്നു കൊണ്ടിരിക്കുന്ന സംഘപരിവാർ ഫാസിസത്തെ പ്രതിരോധിക്കാൻ ഇന്ത്യയിൽ കോൺഗ്രസ് അല്ലാതെ മറ്റൊരു ബദൽ ഇല്ലെന്നും
കോൺഗ്രസ് സർക്കാറുകൾ രാജ്യത്തിന് വേണ്ടി നിർമ്മിച്ച പദ്ധതികളും സ്ഥാപനങ്ങളും വിറ്റ് തുലക്കുന്ന പണി മാത്രമാണ് മോഡി സർക്കാറിനുള്ളത്.
കോൺഗ്രസിന്റെ നേതാക്കന്മാർ രാജ്യത്തിന്റെ മണ്ണിൽ മരിച്ചു വീണത് ജനാധിപത്യവും മതേതരത്വവും സംരക്ഷിക്കാനുള്ള പോരാട്ടത്തിലായിരുന്നു എങ്കിൽ രാജ്യത്തിന് വേണ്ടി ഒറ്റ രക്ത സാക്ഷിത്വം പോലും അവകാശപ്പെടാനില്ലാത്തവരാണ് ഇന്ത്യയിലെ സംഘ പരിവാരങ്ങൾ.സാധാരണക്കാരുടെ ഉന്നമനത്തിനു വേണ്ടി കോൺഗ്രസ് നടപ്പിലാക്കിയ പദ്ധതികൾ എല്ലാം പേരുമാറ്റി സ്വന്തം അക്കൗണ്ടിലേക്ക് മാറുന്ന മോഡിയും കൂട്ടരും രാജ്യത്തിന്റെ വളർച്ചക്ക് ഉതകുന്ന പരിപാടികളോ പദ്ധതികളോ അവതരിപ്പിക്കാതെ ഇന്ത്യയിലെ ജനങ്ങളെ വർഗീയതയുടെ പേരിൽ വിഭജിക്കുകയാണെന്നും
വിഎസ് ജോയി കുറ്റപ്പെടുത്തി. വരാനിരിക്കുന്ന പാർലിമെന്റ് തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണി അധികാരത്തിൽ വരുമെന്നും ജനാധിപത്യ ഇന്ത്യ കോൺഗ്രസിനെ തിരിച്ചു വിളിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.
ഡിസിസി ജനറൽ സെക്രട്ടറി ഹാരിസ് ബാബു മുഖ്യപ്രഭാഷണം നടത്തി.
ബിജെപിയുമായി അണിയറയിൽ രഹസ്യ ധാരണ ഉണ്ടാക്കി കോൺഗ്രസ്സിനെ തകർക്കാനുള്ള ഗവേഷണത്തിലാണ് പിണറായി വിജയൻ. അഴിമതിയിൽ മിങ്ങിക്കുളിച്ചു നിൽക്കുന്ന പിണറായി വിജയൻ സർക്കാർ ഇന്ത്യയിലെ അവസാനത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ യായിരിക്കും. സംസ്ഥാന സർക്കാരിനെയും കേന്ദ്രസർക്കാരിനെയും രൂക്ഷമായി വിമർശിച്ചുകൊണ്ട് നടത്തിയ പ്രഭാഷണത്തിൽ ഹാരിസ് ബാബു ചാലിയാർ അഭിപ്രായപ്പെട്ടു.
രാജ്യത്തിന്റെ നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാൻ. കോൺഗ്രസ്സിന്റെ നേതൃത്വത്തിലുള്ള ഇന്ത്യ മുന്നണി അധികാരത്തിൽ വരേണ്ടത് അത്യാവശ്യമാണ്. അതിനുവേണ്ട പ്രവർത്തനങ്ങൾക്ക് പ്രവാസി സംഘടനകൾ നേതൃത്വം നൽകണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
കെപിസിസി മൈനോറിറ്റി ഡിപ്പാർട്ട്മെന്റ് മലപ്പുറം ജില്ല ഉപാധ്യക്ഷൻ സക്കീർ അലി കണ്ണേത്തും ചടങ്ങിൽ സംബന്ധിച്ചു. കോൺഗ്രസിന്റെയും ഒഐസിസിയുടെ ചരിത്രവും
മലപ്പുറം ജില്ലാ കമ്മറ്റിയുടെ മുൻകാല പ്രവർത്തനങ്ങളും വിശദീകരിക്കുന്ന ദൃശ്യാവിഷ്കാരങ്ങൾ മികച്ച നിലവാരം പുലർത്തി.ഗുഡ്ഹോപ് ഡാൻസ് അക്കാദമിയിലെയും ഫിനോമി ഡാൻസ് അക്കാദമിയിലെയും വിദ്യാർത്ഥികൾ നൃത്തനൃത്ത്യങ്ങൾ അവതരിപ്പിച്ചു.
ഒഐസിസി വനിതാ വേദിയുടെ ഗായകരായ ആശ ഷിജു, സോഫിയ സുനിൽ, മുംതാസ് അബ്ദുറഹിമാൻ, എന്നിവരും സമീർ കാളികാവ്, യദു കൃഷ്ണൻ രഞ്ജിത്ത് ചെങ്ങന്നൂർ, എന്നിവരും ഗാനങ്ങൾ ആലപിച്ചു.
റംസീന, സിമി, സമീന, മൗഷ്മി ഷരീഫ് എന്നിവർ ദേശ ഭക്തിഗാനം ആലപിച്ചു. ഒഐസിസി ഗ്ലോബൽ അംഗങ്ങളായ മുസ്തഫ പെരുവള്ളൂർ, സിഎം അഹമദ്, ഒഐസിസി റീജിയനൽ കമ്മറ്റി പ്രസിഡണ്ടും മുൻ മലപ്പുറം ജില്ലാ കമ്മറ്റി പ്രസിഡണ്ടുമായ ഹക്കീം പാറക്കൽ, നാസർ കെഎംസിസി നാഷണൽ കമ്മറ്റി ജനറൽ സെക്രട്ടറി നാസർ വെളിയങ്കോട്, ഒഐസിസി റീജിയണൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് കുഞ്ഞുമുഹമ്മദ് കോടശ്ശേരി എന്നിവർ ആശംസകൾ അർപ്പിച്ചു. മലപ്പുറം ജില്ലാ കമ്മറ്റിക്ക് വേണ്ടി സീനിയർ വൈസ് പ്രസിഡന്റ് അസീസ് ലാക്കൽ വി.എസ് ജോയിയെ ഹാരാർപ്പണം ചെയ്തു. നാഷണൽ കമ്മറ്റിക്കു വേണ്ടി അഷ്‌റഫ് അഞ്ചാലൻ, യാസർ പെരുവളളൂർ എന്നിവർ ഷാൾ അണിയിച്ചു.
സാമൂഹിക സാംസ്‌ക്കാരിക രംഗത്ത് വ്യക്തിമുദ്ര പതിപ്പിച്ച പ്രമുഖരെ ചടങ്ങിൽ ആദരിച്ചു. ജീവകാരുണ്യ രംഗത്ത് ശ്രദ്ധേയമായ പ്രവർത്തനം കാഴ്ച വെച്ച ജിദ്ദ ഒഐസിസി ഹെൽപ്‌ഡെസ്‌ക്ക് ചെയർമാനും ഗ്ലോബൽ കമ്മറ്റി അംഗവുമായ അലി തേക്ക്തോടിന് വിഎസ് ജോയി മൊമെന്റോ നൽകി ആദരിച്ചു.
ഏറ്റവും നല്ല സംഘടനാ പ്രവർത്തനത്തിന് സി. മുഹമ്മദ് മൂത്തേടം മൊമെന്റോ ഏറ്റുവാങ്ങി.
പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് പോകുന്ന സലാം വേർക്കോട്ടിന് യാത്രയയപ്പ് നൽകി.
വിവിധ ജില്ലാ ഏരിയ, പഞ്ചായത്ത് കമ്മറ്റികളുടെ ഭാരവാഹികൾ ഡിസിസി പ്രസിഡന്റ് വിഎസ് ജോയിയെയും ഡിസിസി ജനറൽ സെക്രട്ടറി ഹാരിസ് ബാബുവിനെയും ഷാൾ അണിയിച്ചു. ആസാദ് പോരൂർ, മുജീബ് പാക്കട,ഷിബു കാളികാവ്,സമീർ പാണ്ടിക്കാട്,
എംടി ഗഫൂർ പോരൂർ, സിപി നാണി കാളികാവ്, ഉസ്മാൻ കുണ്ടുകാവിൽ, ഉമ്മർ മങ്കട, സമീർ കാളികാവ്, രഞ്ജിത് ചെങ്ങന്നൂർ, ഇപി മുഹമ്മദലി മക്കരപ്പറമ്പ,കുഞ്ഞാൻ പൂക്കാട്ടിൽ, കമാൽ കളപ്പാടൻ, യു.എം ഹുസൈൻ മലപ്പുറം,.ജലീഷ് കാളികാവ്, നജ്മുദ്ധീൻ ചുങ്കത്തറ, ഷരീഫ് കണ്ണമംഗലം, അഹമ്മദ് ഷാനി, അനസ് തുവ്വൂർ, അലവിഹാജി, നൗഷാദ് ചാലിയാർ എന്നിവർ നേതൃത്വം നൽകി.
ജനറൽ സെക്രട്ടറി ഇസ്മയിൽ കൂരിപ്പൊയിൽ സ്വാഗതവും ട്രഷറർ ഫൈസൽ മക്കരപ്പറമ്പ് നന്ദിയും പറഞ്ഞു.


