22
Mar 2024
Thu
22 Mar 2024 Thu
malappuram native expat dies in accident in saudi

മലപ്പുറം സ്വദേശി സൗദിയിലെ ജുബൈലില്‍ വാഹനാപകടത്തില്‍ മരിച്ചു. മലപ്പുറം പന്‍ഹാന്‍പടി ആലത്തിയൂര്‍ അച്ചൂര്‍ വീട്ടില്‍ ഗോപാലകൃഷ്ണന്‍ ലക്ഷ്മിക്കുട്ടി ദമ്പതികളുടെ മകന്‍ ഷനില്‍ അച്ചൂര്‍ (29) ആണ് മരിച്ചത്. ജോലിയാവശ്യാര്‍ഥം ഖോബാറില്‍ നിന്ന് ജുബൈലിലേക്ക് പോവുമ്പാഴായിരുന്നു അപകടം.(malappuram native expat dies in accident in saudi)

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖോബാറിലെ കമ്പനിയില്‍ സെയില്‍സ് എക്‌സിക്യൂട്ടീവ് ആയിരുന്നു ഷനില്‍. ജുബൈല്‍ റോയല്‍ കമീഷന്‍ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ക്ക് പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് പ്രവാസി വെല്‍ഫെയര്‍ ജനസേവന വിഭാഗം കണ്‍വീനര്‍ സലിം ആലപ്പുഴ അറിയിച്ചു. ഭാര്യ: സുജിത, മകള്‍ തഷ്വിന്‍ ക്രിഷ് എന്നിവര്‍ ഖോബാറിലുണ്ട്. സഹോദരന്‍ ഷാനി സൗദിയിലാണ് ജോലി ചെയ്യുത്.