18
Sep 2024
Sun
18 Sep 2024 Sun
Malappuram native man dies in Abudhabi after falls from building

മലപ്പുറം സ്വദേശി അബൂദബിയില്‍ കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ചു. മലപ്പുറം മുന്നിയൂര്‍ കളത്തിങ്ങല്‍ പാറ നെടുംപറമ്പ് പരേതനായ ചേര്‍ക്കുഴിയില്‍ ആലിയുടെയും ആയിശാബിയുടെയും മകന്‍ പി വി പി. ഖാലിദ്(കോയ-47) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഖാലിദിന്റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ മേല്‍നോട്ടത്തില്‍ നിര്‍മാണം നടക്കുന്ന കെട്ടിടത്തില്‍ നിന്ന് വീണാണ് അപകടം. ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭാര്യ: ഷെമീല തിരൂര്‍. മക്കള്‍: റിദ ഖാലിദ്, റിസാന്‍ അലി, റസാന്‍ അലി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക