മദീന: ഈ വർഷത്തെ വിശുദ്ധ ഹജ്ജ് കർമം നിർവഹിക്കാനായി സൗദിയിൽ എത്തിയ മലപ്പുറം സ്വദേശി മദീനയിൽ മരണപ്പെട്ടു. തൃപ്പനച്ചി മുത്തന്നൂർ തയ്യിൽ പറങ്ങേൽ കുട്ടി രായിൻ (69) ആണ് മരിച്ചത്. ഭാര്യ ആമിനയോടൊപ്പം രണ്ടാഴ്ച മുമ്പ് ആണ് രായിൻ ഹജ്ജിന് എത്തിയത്. മക്കയിൽ എത്തി ഉംറ നിർവഹിച്ചതിന് ശേഷം മദീനയിലേ മസ്ജിദുന്നബവി (പ്രവാചക പളളി) സന്ദർശനത്തിന് എത്തിയതായിരുന്നു. ശ്വാസ തടസ്സത്തെ തുടർന്നു മദീന അൽ സലാം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചെങ്കിലും അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് ഇന്നലെ ഉച്ചയോടെ മരിച്ചെന്ന് അധികൃതർ അറിയിച്ചു. മയ്യിത്ത് മദീനയിലെ ജന്നത്തുൽ ബഖീഅയിൽ മറവുചെയ്യും.
|
- Malappuram native who had gone for Hajj dies in Madina
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


