21
Aug 2023
Thu
21 Aug 2023 Thu

അബൂദബി: മലപ്പുറം സ്വദേശി അബൂദബിയില്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു.മലപ്പുറം പാങ്ങ് മൈലം പാടത്ത് വീട്ടില്‍ മുഹമ്മദ് അലിയുടെയും നഫീസയുടെയും മകന്‍ മുഹമ്മദ് ജൈസല്‍ (27) ആണ് മരിച്ചത്. അബൂദബി യാസ് ഐലന്റില്‍ ഹൗസ് ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പുറത്തു പോയി തിരിച്ചെത്തിയ ജൈസല്‍ ഏറെ നേരമായിട്ടും വാഹനത്തില്‍ നിന്ന് പുറത്തിറങ്ങാത്തതിനാല്‍ വീട്ടുജോലിക്കാര്‍ നോക്കിയപ്പോഴാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. സഹോദരങ്ങള്‍: മുഹമ്മദ് ഷിബില്‍, ജസ്ന

നിയമനടപടികള്‍ക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക