03
Aug 2026
Mon
03 Aug 2026 Mon
panakkad landslide

മലപ്പുറം ജില്ലയിലെ പരപ്പനങ്ങാടി നാടുകാണി സംസ്ഥാനപാതയില്‍ വന്‍ മണ്ണിടിച്ചില്‍. റോഡിലേക്ക് മണ്ണ് പൂര്‍ണമായും ഇടിഞ്ഞുവീണു. പാണക്കാട് വ്യവസായ വകുപ്പ് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടിയുടെ വീടിന് തൊട്ടടുത്താണ് സംഭവം. ഇന്നലെ രാത്രി മുതല്‍ സ്‌കൂളും ഹോസ്റ്റലും ഉള്‍പ്പെടുന്ന ജനവാസമേഖലയില്‍ മണ്ണിടിയുന്നുണ്ടായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തെങ്ങ് ഉള്‍പ്പെടെ കടപുഴകി വീണു. നിലവില്‍ ഗതാഗതം തടസപ്പെട്ടിരിക്കുകയാണ്. അശാസ്ത്രീയമായി ജെസിബി ഉപയോഗിച്ച് മണ്ണെടുത്തതാണ് മണ്ണിടിയുന്നതിന് കാരണമായതെന്ന് നാട്ടുകാര്‍ ആരോപിച്ചു. നേരത്തെ തന്നെ അധികൃതരെ വിവരം അറിയിച്ചിരുന്നെങ്കിലും ഇടപെട്ടില്ലെന്ന് നാട്ടുകാര്‍ ആരോപിക്കുന്നു.

റവന്യൂ അധികൃതരോട് പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട സ്ഥലത്താണ് മണ്ണിടിഞ്ഞത്. എന്നാല്‍ ഒരു തരത്തിലുമുള്ള ഇടപെടലും അധികൃതരുടെ ഭാഗത്ത് നിന്നുണ്ടായില്ല. ഗതാഗതം നിയന്ത്രിക്കാന്‍ ഒരു പൊലീസുകാരന്‍ മാത്രമാണുണ്ടായിരുന്നത്.

അതേസമയം, അനുമതിയില്ലാതെയാണ് സ്ഥലത്ത് മണ്ണെടുത്തതെന്ന് മന്ത്രി പി കെ കുഞ്ഞാലിക്കുട്ടി പ്രതികരിച്ചു. ആശുപത്രിക്ക് വേണ്ടി സര്‍ക്കാര്‍ നല്‍കിയ സൗജന്യ സ്ഥലത്താണ് അപകടം നടന്നത്. അശാസ്ത്രീയമായാണ് മണ്ണെടുത്തത്. എസ്പിയെയും കളക്ടറെയും വിളിച്ചിട്ടുണ്ട്. നടപടി എടുക്കുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം, സ്വകാര്യ ഭൂമിയിലാണ് മണ്ണെടുപ്പ് നടന്നതെന്നാണ് മലപ്പുറം നഗരസഭ ചെയര്‍പേഴ്സണ്‍ റിന്‍ഷ പ്രതികരിച്ചത്. നഗരസഭ അറിയാതെയാണ് നിര്‍മാണ പ്രവര്‍ത്തനം നടന്നതെന്നും അപേക്ഷ നല്‍കാതെയാണ് മണ്ണെടുത്തതെന്നും ആദ്യം റിന്‍ഷ പറഞ്ഞിരുന്നു. എന്നാല്‍, നിര്‍മാണത്തിന് അനുമതി നല്‍കിയിരുന്നുവെന്ന് പിന്നീട് ചെയര്‍പേഴ്‌സന്‍ തിരുത്തി. നൗഫല്‍ എന്നയാളാണ് സ്ഥലത്തിന്റെ ഉടമസ്ഥന്‍. ആശുപത്രിക്ക് വേണ്ടിയല്ല ഈ സ്ഥലത്ത് നിര്‍മാണം നടക്കുന്നതെന്ന് വാര്‍ഡ് കൗണ്‍സിലര്‍ കെ കെ ഉമ്മറും പറഞ്ഞു.

Tags:
Malappuram, Parappanangadi, Landslide, Kerala Landslide, Soil Collapse, State Highway, Nadukani, Heavy Rain, Kerala Rain, Illegal Soil Mining, Malappuram News, Kerala News, Road Collapse, Traffic Disruption, PK Kunhalikutty, Breaking News, Revenue Department, Monsoon, Disaster, Kerala Weather

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക