24
Sep 2024
Tue
24 Sep 2024 Tue
Malappuram SP transferred during controversy

തിരുവനന്തപുരം: മലപ്പുറം പോലീസ് തലപ്പത്ത് അഴിച്ചുപണി. എസ്പിക്കും ഡിവൈഎസ്‌പിമാർക്കും സ്ഥലംമാറ്റമുണ്ട്. സ്‌പെഷ്യൽ ബ്രാഞ്ചടക്കം സബ്‌ഡിവിഷനിലെ ഉദ്യോഗസ്ഥർക്കും സ്ഥാനചലനമുണ്ടായി. എസ്‌പി എസ് ശശിധരനെ എസ് ശശിധരനെ വിജിലൻസിലേക്കാണ് മാറ്റിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂന്ന് ജില്ലകളുടെ ചുമതലയിൽ കൊച്ചിയിലാണ് ശശിധരന് നിയമനം. പോലീസ് ആസ്ഥാന എഐജി വിശ്വനാഥിനെയാണ് മലപ്പുറം എസ്പിയായി നിയമിച്ചിരിക്കുന്നത്.

താനൂര്‍ ഡിവൈഎസ്‍പി ബെന്നിയെ കോഴിക്കോട് റൂറൽ ജില്ലാ ക്രൈംബ്രാഞ്ചിലേക്കാണ് മാറ്റിയിരിക്കുന്നത്. മലപ്പുറത്ത് പോലീസുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന പരാതികളുടെ പശ്ചാത്തലത്തിലാണ് നടപടി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക