25
Aug 2024
Wed
25 Aug 2024 Wed

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മലപ്പുറം: വിവാഹദിവസം കതിർ മണ്ഡപത്തിലേക്ക് ഇറങ്ങാനിരിക്കെ പ്രതിശ്രുത വരൻ ആത്മഹത്യ ചെയ്തു. മലപ്പുറം കൊണ്ടോട്ടി കരിപ്പൂർ കുമ്മണിപ്പറമ്പ്‌ സ്വദേശി ജിബിൻ (30) ആണ് സ്വയം ജീവനൊടുക്കിയത്. ശുചിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു.

പ്രവാസിയായിരുന്നു ജിബിൻ വിവാഹത്തിന് വേണ്ടിയാണ് നാട്ടിലെത്തിയത്. ആത്മഹത്യയിലേക്ക് നയിച്ച കാരണം എന്നാണെന്ന് വ്യക്തമായിട്ടില്ല. ഇയാളുടെ ഫോണ്‍ കോള്‍ ഉള്‍പ്പടെയുള്ളവ പൊലീസ് പരിശോധിക്കുകയാണ്.

ആത്മഹത്യക്കുള്ള കാരണം വ്യക്തമല്ല. മൃതദേഹം കൊണ്ടോട്ടി മേഴ്‌സി ആശുപത്രിയിലേക്ക് മാറ്റി.

(ജീവിതത്തിലെ വിഷമസന്ധികള്‍ക്ക് ആത്മഹത്യയല്ല പരിഹാരം. സമ്മര്‍ദ്ദങ്ങള്‍ അതിജീവിക്കാന്‍ സാധിച്ചേക്കില്ലെന്ന ആശങ്കയുണ്ടാകുമ്പോള്‍ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാന്‍ ശ്രമിക്കുക. 1056 എന്ന നമ്പറില്‍ വിളിക്കൂ, ആശങ്കകള്‍ പങ്കുവെയ്ക്കൂ)