16
Dec 2023
Thu
16 Dec 2023 Thu

പേരാമ്പ്ര: റവന്യൂ ജില്ലാ സ്കൂൾ കലോത്സവത്തിൽ ഹയർ സെക്കൻഡറി വിഭാഗം മലയാളം കവിത രചനാ മത്സരത്തിൽ എ ആർ അനിവേദയ്ക്ക് എ ഗ്രേഡോടെ ഒന്നാം സ്ഥാനം. മടപ്പള്ളി ജി വി എച്ച് എസ് എസ് പ്ലസ് ടു ബയോളജി സയൻസ് വിദ്യാർഥിനിയാണ്. ‘മറന്നു പോയ ചിലത് ‘ എന്ന വിഷയത്തിലായിരുന്നു കവിത രചനാ മത്സരം. കഴിഞ്ഞ വർഷവും മലയാളം കവിത രചനാ മത്സരത്തിൽ അനിവേദയ്ക്ക് ജില്ലാതലത്തിൽ എ ഗ്രേഡ് ലഭിച്ചിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കേരള സംസ്ഥാന ശിശുക്ഷേമ സമിതി സംസ്ഥാന തലത്തിൽ നടത്തിയ കവിതാ രചനാ മത്സരത്തിൽ മൂന്നു തവണ തുടർച്ചയായി ഒന്നാം സ്ഥാനം ലഭിച്ചിരുന്നു. ഗിരീഷ് പുത്തഞ്ചേരി കവിതാ പുരസ്കാരം, അക്ഷര വേദി കവിതാ പുരസ്കാരം, കലാ മുദ്ര സാഹിത്യ പ്രതിഭ പുരസ്കാരം, സ്പന്ദനം കവിതാ പുരസ്കാരം എന്നിവ ലഭിച്ചിട്ടുണ്ട്.

കഴിഞ്ഞ ദിവസം നടന്ന സൈലം- ദേശാഭിമാനി അക്ഷരമുറ്റം ടാലൻ്റ് ഫെസ്റ്റിൽ കവിത രചനാ മത്സരത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം നേടി. ജില്ലാ ഭരണകൂടവും പബ്ലിക് റിലേഷൻസ് വകുപ്പും ചേർന്ന് നടത്തിയ ജില്ലാതല കവിത രചനാ മത്സരത്തിലും യുവകലാ സാഹിതി സംസ്ഥാനതല കവിത രചനാ മത്സരത്തിലും ഒന്നാം സ്ഥാനം ലഭിച്ചു. കുഞ്ഞിക്കിളി, മഴത്തുള്ളികൾ എന്നീ കവിതാ സമാഹാരങ്ങൾ പ്രസിദ്ധീകരിച്ചു. പത്രപ്രവർത്തകനായ അനിൽകുമാർ ഒഞ്ചിയത്തിൻ്റേയും അധ്യാപിക ടി എം രജിനയുടേയും മകളാണ്.