കൊച്ചി: ലക്ഷദ്വീപിൽ കേന്ദ്രസർക്കാർ നടത്തിവരുന്ന നിയന്ത്രണങ്ങൾക്കു പിന്നാലെ ഇവിടുത്തെ സ്കൂളുകളിൽ നിന്ന് മലയാളം മീഡിയം ഒഴിവാക്കുന്നു. അടുത്തവർഷം മുതൽ സിബിഎസ്ഇ കരിക്കുലം മാത്രമായിരിക്കും ലക്ഷദ്വീപിലെ സ്കൂളുകളിലുണ്ടാവുക. ലക്ഷദ്വീപ് വിദ്യാഭ്യാസ ഡയറക്ടർ ആണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. മലയാളം കരിക്കുലത്തിൽ പഠിപ്പിക്കുന്ന രണ്ട് മുതൽ എട്ട് വരെ ക്ലാസുകളും അടുത്തവർഷം മുതൽ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാറും. അടുത്ത വർഷം മുതൽ ഒന്നാം ക്ലാസ് പ്രവേശനം സിബിഎസ്ഇ ഇംഗ്ലീഷ് മീഡിയത്തിലേക്ക് മാത്രമായിരിക്കും.
|
വിദ്യാഭ്യാസം ഉന്നത നിലവാരത്തലേക്ക് എത്തിക്കുന്നതിൻറെ ഭാഗമായാണ് മലയാളം മീഡിയം ഒഴിവാക്കുന്നതെന്നാണ് വിശദീകരണം. നിലവിൽ 9,10 ക്ലാസുകളിൽ പഠിച്ചുകൊണ്ടിരിക്കുന്നവർക്ക് പഴയ സിലബസിൽ പരീക്ഷ എഴുതാം. അതേസമയം കേരള സിലബസ് ഇല്ലാതാകുന്നതോടെ അറബിക് പഠനവും ഇല്ലാതാകും. സിബിഎസ്ഇ സിലബസിൽ മലയാളം ഐച്ഛിക വിഷയമായി പഠിക്കാനാവും.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





