ജിദ്ദ: കേരള സര്‍ക്കാര്‍ ആഗോള മലയാളി സമൂഹത്തിനായി ആവിഷ്‌കരിച്ചിട്ടുള്ള ഭാഷാ പഠനവേദിയായ മലയാളം മിഷന്‍ ജിദ്ദാ ചാപ്റ്റര്‍ നേതൃത്വം ജിദ്ദ ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂള്‍ സന്ദര്‍ശിച്ചു. മലയാളം മിഷന്‍ പ്രവര്‍ത്തനങ്ങളേയും ഇന്ത്യന്‍ പൊതു സമൂഹത്തിനാവശ്യമായ വിവിധ അക്കാദമിക വിഷയങ്ങളെ കുറിച്ചും സംഘം പ്രിന്‍സിപ്പല്‍ ഡോ. മുഹമ്മദ് ഇംറാന്‍, സ്‌കൂള്‍ മാനേജിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഡോ. ഹേമലത രാജ് എന്നിവരുമായി ചര്‍ച്ചനടത്തി.
|
ഇന്റര്‍നാഷണല്‍ ഇന്ത്യന്‍ സ്‌കൂളില്‍ ഒന്നാം ക്ളാസുമുതല്‍ മലയാള ഭാഷാ പഠനം ആരംഭിക്കുക, ആധുനിക കാലത്തിനനുസൃതമായ പശ്ചാത്തല സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുക, പഠനത്തില്‍ പിന്നോക്കം നില്‍ക്കുന്ന കുട്ടികളുടെ പഠന നിലവാരം ഉയര്‍ത്തുന്നതിനാവശ്യമായ ഇടപെടലുകള്‍ നടത്തുക എന്നിങ്ങനെയുള്ള ആവശ്യങ്ങള്‍ അധികൃതര്‍ക്കു മുമ്പാകെ അവതരിപ്പിക്കുകയും സ്‌കൂളിനെ സംബന്ധിക്കുന്ന പൊതു വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുകയും ചെയ്തു. കൂടിക്കാഴ്ചയില്‍ മലയാളം മിഷന്‍ സൗദി ചാപ്റ്റര്‍ കണ്‍വീനര്‍ ഷിബു തിരുവനന്തപുരം, രക്ഷാധികാരി നസീര്‍ വാവക്കുഞ്ഞു, ജിദ്ദ കോ ഓഡിനേറ്റര്‍ ജുനൈസ് അസൈനാര്‍, മലയാളം മിഷന്‍ ജിദ്ദ പ്രസിഡന്റ് നിഷ നൗഫല്‍, എക്‌സിക്യൂട്ടീവ് അംഗങ്ങളായ ടിറ്റോ മീരാന്‍, സുവിജ സത്യന്‍ എന്നിവരും പങ്കെടുത്തു.
ആഗോളാടിസ്ഥാനത്തില്‍ 130 ല്‍ അധികം രാജ്യങ്ങളില്‍ മലയാളം മിഷന്റെ ആഭിമുഖ്യത്തില്‍ വ്യവസ്ഥാപിതമായി ഭാഷാ പഠനക്‌ളാസുകള്‍ നടക്കുന്നുണ്ട്. മൂന്നു ഘട്ടമായുള്ള പഠനം പത്താം ക്ലാസിനു തുല്യമായി കേരള സര്‍ക്കാര്‍ അംഗീകരിച്ചിട്ടുണ്ട്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





