17
Jun 2023
Sun
17 Jun 2023 Sun

അബൂദബി: അബൂദബി ആശുപത്രിയില്‍ നഴ്‌സായ മലയാളിക്ക് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 4.48 കോടി രൂപ സമ്മാനം. 21 വര്‍ഷമായി അബൂദബിയില്‍ പ്രവാസ ജീവിതം നയിക്കുന്ന ലൗസി മോള്‍ അച്ചാമ്മയ്ക്കാണ് ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ 20 ലക്ഷം ദിര്‍ഹം സമ്മാനം ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തന്റെ ഭര്‍ത്താവ് മാസംതോറും ബിഗ് ടിക്കറ്റ് എടുക്കാറുണ്ടെന്നും എന്നാല്‍ താന്‍ അബൂദബി അന്താരാഷ്ട്ര വിമാനത്താവളം വഴി സഞ്ചരിക്കുമ്പോള്‍ മാത്രമാണ് ടിക്കറ്റ് എടുക്കാറുള്ളതെന്നും ലൗസി മോള്‍ അച്ചാമ്മ പറയുന്നു. ബന്ധുവിനൊപ്പം സമ്മാനത്തുക പങ്കിടുമെന്നും ഇതിനു പുറമേ ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കും പണം ചെലവഴിക്കുമെന്നും ലൗസി മോള്‍ പറയുന്നു. രണ്ടു മക്കളും നാട്ടില്‍ ബിരുദപഠനം തുടരുകയാണെന്നും അവര്‍ വ്യക്തമാക്കി.

ശനിയാഴ്ച നടന്ന ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ മൂന്നു മലയാളികള്‍ക്കു കൂടി സമ്മാനം ലഭിച്ചിട്ടുണ്ട്. അലക്‌സ് കുരുവിളയ്ക്ക് 2.24 കോടിരൂപയും നജീബ് അബ്ദുല്ല അമ്പലത്ത് വീട്ടിലിന് 1.57 കോടി രൂപയും സമ്മാനമായി ലഭിച്ചു. ഫിറോസ് പുതിയ കോവിലകത്തിന് 11 ലക്ഷം രൂപയാണ് സമ്മാനമടിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക