29
Aug 2023
Mon
29 Aug 2023 Mon

അവധിക്ക് നാട്ടിലെത്തിയ സൈനികന്‍ ഹാര്‍ബറിന് സമീപം മരിച്ച നിലയില്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോഴിക്കോട്: വെള്ളയില്‍ ഹാര്‍ബറിന്റെ സമീപത്ത് സൈനികനെ മരിച്ച നിലയില്‍ കണ്ടെത്തി. കോഴിക്കോട് മായനാട് സ്വദേശി അഭിജിത്ത് (27) ആണ് മരിച്ചത്. അവധിക്ക് നാട്ടിലെത്തിയതായിരുന്നു അഭിജിത്ത്. ആത്മഹത്യയാണെന്നാണ് ലഭിക്കുന്ന പ്രാഥമിക നിഗമനം. പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ക്ക് ശേഷം മൃതുദേഹം ബന്ധുക്കള്‍ക്ക് കൈമാറും

അവധി കഴിഞ്ഞ് മടങ്ങാന്‍ രണ്ടു ദിവസം ബാക്കി നില്‍ക്കെയാണ് അഭിജിത്തിനെ കാണാതായത്. തുടര്‍ന്ന് രണ്ട് ദിവസം മുമ്പ് കുടുംബം മെഡിക്കല്‍ കോളജ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്നുള്ള അന്വേഷണത്തില്‍ ഇയാളുടെ ബൈക്ക് ഉപേക്ഷിച്ച നിലയില്‍ ഭട്ട് റോഡില്‍ നിന്ന് കണ്ടെത്തിയിടരുന്നു.