02
Feb 2024
Sun
02 Feb 2024 Sun

ഛത്തീസ്ഗഢില്‍ പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ മരിച്ചു

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റായ്പുര്‍: ഛത്തീസ്ഗഢിലെ ബിലായ്‌യില്‍ അഗ്‌നിബാധയെ തുടര്‍ന്നു പുക ശ്വസിച്ച് മലയാളി ദമ്പതികള്‍ മരിച്ചു. ഞാറയ്ക്കല്‍ പാറയ്ക്കല്‍ വര്‍ഗീസ് ചെറിയാന്‍ (66), ഭാര്യ ആലപ്പുഴ നങ്ങച്ചിവീട്ടില്‍ ജോളി ചെറിയാന്‍ (61) എന്നിവരാണ് മരിച്ചത്. വീട്ടിലെ കിടപ്പുമുറിയോടു ചേര്‍ന്ന് തീ പടര്‍ന്നത്. ഇതിന്റെ പുക ശ്വസിച്ചാണ് ഇരുവരുടേയും മരണമെന്നാണ് പ്രാഥമിക നിഗമനം.

വീട്ടില്‍ അബോധാവസ്ഥയില്‍ കണ്ട ഇരുവരേയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭിലായ് സുഭേല സര്‍ക്കാര്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ട് നാളെ നടക്കും. സംസ്‌കാരം ഭിലായ് ഗാന്ധി നഗര്‍ സെന്റ് മേരീസ് പള്ളിയില്‍.

മക്കള്‍: ജിന്‍സി സോജന്‍, ജിസോ, ടിറ്റോ. മരുമക്കള്‍: സോജന്‍ ജോസ് കാഞ്ഞൂപ്പറമ്പില്‍ (ടൈംസ് ഓഫ് ഇന്ത്യ, ഡല്‍ഹി), രാഗിണി ജിസോ.