അബൂദബി: അബൂദബിയില്‍ മരുഭൂമിയിലൂടെ സുഹൃത്തുക്കള്‍ക്കൊപ്പം യാത്രചെയ്യവെ വാഹനം അപകടത്തില്‍പ്പെട്ട് മലയാളി യുവാവ് മരിച്ചു. തിരുവനന്തപുരം പനയറ ചെമ്മരുത്തി പട്ടിയാരത്തുംവിള ശശിധരന്‍ഭാനു ദമ്പതികളുടെ മകന്‍ ശരത് (36) ആണ് മരിച്ചത്. അബൂദബിയിലെ മില്‍ക്കി വേ കാണാന്‍ സുഹൃത്തുക്കള്‍ക്കൊപ്പം യാത്ര ചെയ്യവേയാണ് ഇവര്‍ സഞ്ചരിച്ച പജീറോ അപകടത്തില്‍പ്പെട്ടത്. അബൂദബിയിലെ നിര്‍മാണ കമ്പനിയില്‍ സേഫ്റ്റി ഓഫീസറായി ജോലി ചെയ്തുവരികയായിരുന്നു ശരത്.
|
വെള്ളിയാഴ്ച രാത്രിയാണ് ഇവര്‍ അബൂദബിയില്‍ നിന്ന് നൂറ് കിലോമീറ്റര്‍ അകലെയുള്ള മരുഭൂമിയിലെ അല്‍ ഖുവാ മില്‍ക്കി വേ കാണാന്‍ യാത്ര തിരിച്ചത്. മണല്‍പ്പാതയിലൂടെ യാത്ര ചെയ്യുമ്പോള്‍ വാഹനം നിയന്ത്രണം വിടുകയായിരുന്നു. ആംബുലന്‍സും മെഡിക്കല്‍ സംഘവും എത്തിയെങ്കിലും ശരതിനെ രക്ഷിക്കാനായില്ല. ഡ്രൈവര്‍ അടക്കം അഞ്ചുപേരാണ് വാഹനത്തിലുണ്ടായിരുന്നത്. സാരമായി പരിക്കേറ്റ ഒരാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്.
പത്തു വര്‍ഷത്തില്‍ അധികകമായി ശരത് പ്രവാസിയാണ്. ഭാര്യ ജിഷ. രണ്ട് പെണ്‍മക്കളുണ്ട്.
ബനിയാസ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടില്‍ എത്തിക്കുമെന്ന് സുഹൃത്തുക്കള്‍ പറഞ്ഞു.
Malayali dies in vehicle accident while traveling through desert in Abu Dhabi





