അബുദാബി: യുഎഇയിൽ വീണ്ടും പ്രവാസി മലയാളിക്ക് ലോട്ടറി അടിച്ചു. ഇന്നലെ നടന്ന അബുദാബി ബിഗ് ടിക്കറ്റിന്റെ ഏറ്റവും പുതിയ നറുക്കെടുപ്പിൽ ആണ് ഒമാനിൽ ടെക്നീഷ്യൻ ആയി ജോലി ചെയ്യുന്ന പ്രവാസി 15 മില്യൺ യുഎഇ ദിർഹം(35 കോടിയോളം ഇന്ത്യൻ രൂപ) നേടിയത്. മാർച്ച് 30 ന് വാങ്ങിയ 375678 എന്ന ടിക്കറ്റിലൂടെ രാജേഷ് മുള്ളങ്കിൽ വെള്ളിലപുള്ളിത്തൊടി 273 സീരീസിലെ ഗ്രാൻഡ് പ്രൈസ് നേടി. ജഹാംഗീർ ആലമിന് 20 മില്ല്യൻ പ്രൈസും ലഭിച്ചു.
|
രാജേഷ് 33 വർഷമായി പ്രവാസി
33 വർഷമായി ഒമാനിൽ താമസിക്കുന്ന 45 കാരനായ രാജേഷ് വർഷങ്ങളായി ബിഗ് ടിക്കറ്റിൽ ഭാഗ്യം പരീക്ഷിച്ചതിന് ശേഷമാണ് ഒടുവിൽ വിജയിച്ചത്. ഒരു കൂട്ടം സുഹൃത്തുക്കളോടൊപ്പം എല്ലാ മാസവും ടിക്കറ്റുകൾ വാങ്ങുന്ന രാജേഷ്, ഇത്തവണ തന്റെ ഊഴമാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചിരുന്നില്ല. “എനിക്ക് എന്റെ വികാരങ്ങൾ വാക്കുകളിൽ പ്രകടിപ്പിക്കാൻ പോലും കഴിയില്ല. വിജയിയായി എന്ന് അറിയിച്ചു എനിക്ക് കോൾ ലഭിച്ചപ്പോൾ ഞാൻ വളരെ സന്തോഷവാൻ ആയി. അതേസമയം ഞെട്ടുകയും ചെയ്തു. പക്ഷേ ഞാൻ വിജയിക്കുമെന്ന് ഒരിക്കലും കരുതിയിരുന്നില്ല- രാജേഷ് പങ്കുവെച്ചു. വലിയ വിജയത്തിനായി കാത്തിരിക്കുകയാണെങ്കിലും സുഹുർത്തുക്കളുമായി സമ്മാനം പങ്കിടുന്നതിനാൽ ഇതുവരെ വ്യക്തമായ പദ്ധതികളൊന്നും തയ്യാറാക്കിയിട്ടില്ല എന്നും രാജേഷ് പറഞ്ഞു.
Malayali expat wins Dh15 million in Abu Dhabi Big Ticket draw





