01
Dec 2024
Sun
01 Dec 2024 Sun
Malayali Gym trainer in Al Ain dies of stroke

പക്ഷാഘാതത്തെ തുടര്‍ന്ന് പാലക്കാട് കൂറ്റനാട് മാട്ടായി സ്വദേശി യുഎഇയിലെ അല്‍ഐനില്‍ മരിച്ചു. കുരീയാട്ട സൈതലവി-ഹസീന ദമ്പതികളുടെ മകന്‍ സഫീര്‍(34)ആണ് മരിച്ചത്. പക്ഷാഘാതത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ യുവാവിനെ വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചിരിക്കുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അല്‍ഐനില്‍ ജിം ട്രെയിനറായി ജോലി ചെയ്തുവരികയായിരുന്നു. ഭാര്യ: ഷഹന. മക്കള്‍: അയ്ദാന്‍, അയ്ദീന്‍. മൃതദേഹം നാട്ടിലെത്തിച്ച് മാട്ടായി ജുമുഅ മസ്ജിദ് ഖബര്‍സ്ഥാനില്‍ മറവുചെയ്തു.