റിയാദ്: റിയാദില്‍ പ്രഭാത സവാരിക്കിടെ മലയാളി കുഴഞ്ഞുവീണ് മരിച്ചു. ആലുവ തോട്ടുമുക്കം സ്വദേശി ശൗകത്തലി പൂകോയതങ്ങള്‍ (54) ആണ് മരിച്ചത്. ഇന്നലെയാണ് സംഭവം നടന്നത്. തനിയെ നടക്കാന്‍ പോയ ശൗകത്തലി പൂകോയതങ്ങളെ കുറിച്ച് ഉച്ചവരെ ഒരു വിവരവുമില്ലായിരുന്നു. തുടര്‍ന്ന് റിയാദ് ഹെല്‍പ്‌ഡെസ്‌ക് ജീവകാരുണ്യപ്രവര്‍ത്തകന്‍ മുജീബ് കായംകുളം നടത്തിയ അന്വേഷണത്തിലാണ് ശുമൈസി ആശുപത്രി മോര്‍ച്ചറിയില്‍ മൃതദേഹം കണ്ടെത്തിയത്.
|
പ്രഭാത സവാരിക്കിടെ കുഴഞ്ഞുവീണ ഇദ്ദേഹത്തെ ശുമൈസി ആശുപത്രിയില്‍ അതുവഴി പോയവരാണ് എത്തിച്ചത്. തുടര്‍ന്ന് ഉച്ചയോടെയാണ് മരണം സംഭവിച്ചത്.
ആയിശ ബീവിയാണ് ഭാര്യ.
ഹിശാം, റിദ ഫാത്തിമ മക്കളാണ്.
മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങളുമായി കോണ്‍ഗ്രസ് പ്രവാസി സംഘടനയായ ഒ.ഐ.സി.സി നേതാവ് ഫൈസല്‍ തങ്ങള്‍, റിയാദ് ഹെല്‍പ്‌ഡെസ്‌ക് പ്രവര്‍ത്തകരായ മുജീബ് കായംകുളം, നവാസ് കണ്ണൂര്‍ എന്നിവര്‍ രംഗത്തുണ്ട്.
Malayali man collapses and dies during morning ride in Riyadh


