22
May 2025
Mon
22 May 2025 Mon

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കുവൈത്ത് സിറ്റി: കുവൈത്ത് നാഷനൽ ഓയിൽ റിഫൈനറിയിലുണ്ടായ അഗ്നിബാധയിൽ മരിച്ച ആളെ തിരിച്ചറിഞ്ഞു. മലപ്പുറം ബിപി അങ്ങാടി സ്വദേശി അമ്പാട്ട് സുബ്രഹ്മണ്യന്റെ മകൻ പ്രകാശൻ (50) ആണ് മരിച്ചത്. ഗുരുതര പരുക്കേറ്റ 4 പേർ ഇപ്പോഴും ചികിത്സയിലാണ്.

പ്രകാശന്റെ ഭാര്യയും മകളും ഏതാനും ദിവസം മുമ്പ് വിസിറ്റ് വീസയിൽ കുവൈത്തിൽ എത്തിയിരുന്നു. കുവൈത്ത് നാഷനൽ പെട്രോളിയം കമ്പനിക്കു കീഴിലുള്ള കോൺട്രാക്ടിങ് കമ്പനി ജീവനക്കാരനായിരുന്നു പ്രകാശൻ. പരിസ്ഥിതി ഇന്ധന യൂണിറ്റുകളിലെ ഡീസൾഫറൈസേഷൻ യൂണിറ്റ് നമ്പർ 112ൽ വ്യാഴാഴ്ച ഉച്ചയ്ക്കുശേഷമായിരുന്നു അഗ്നിബാധ. സംസ്കാരം പിന്നീട് നാട്ടിൽ നടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു. ഇതിനുള്ള നടപടികൾ നീക്കി വരികയാണ്.

Malayali man dies in fire at Kuwait National Oil Refinery