22
Feb 2025
Mon
22 Feb 2025 Mon
Middle-aged Malayali man dies of heart attack in Salalah; had been away from home for eight years

സലാല: മലയാളി മധ്യവയസ്‌കന്‍ ഒമാനിലെ സലാലയില്‍ മരിച്ചു. തിരുവനന്തപുരം മണക്കാട് വിളയില്‍ വീട്ടില്‍ രാജഗോപാലന്‍ ആചാരി (60) ആണ് ഹൃദയാഘാതംമൂലം മരിച്ചത്. രോഗബാധിതനായിരുന്ന ഇദ്ദേഹത്തെ താമസസ്ഥലത്ത് ഇന്നലെ രാവിലെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി മേല്‍നടപടികള്‍ സ്വീകരിച്ചു.
നേരത്തെ ഇബ്രിയില്‍ ജോലി ചെയ്തിരുന്ന രാജഗോപാലന്‍ ആചാരി ഏതാനും നാളുകള്‍ക്ക് മുന്‍പാണ് സലാലയില്‍ എത്തിയത്. എട്ട് വര്‍ഷമായി നാട്ടില്‍ പോകാതെ ഇവിടെ തന്നെ കഴിയുകയായിരുന്നു.
റസിഡന്റ് കാര്‍ഡിന്റെ കാലാവധി 2019ല്‍ കഴിഞ്ഞിട്ടുണ്ട്. ഔട്ട് പാസിനായി അപേക്ഷിച്ച് കാത്തിരിക്കവേയാണ് മരണം സംഭവിച്ചത്.
വീട്ടുകാരുമായി ബന്ധപ്പെട്ട് നടപടി പൂര്‍ത്തീകരിച്ച് മൃതദേഹം നാട്ടില്‍ എത്തിക്കാനുള്ള ശ്രമത്തിലാണ്.
ഭാര്യ: കൗസല്യ അജിത.
മക്കള്‍: ശ്രീക്കുട്ടന്‍, കുഞ്ഞുണ്ണി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Middle-aged Malayali man dies of heart attack in Salalah; had been away from home for eight years