12
Apr 2025
Sat
12 Apr 2025 Sat
saudi malayali suicide

ബിഷ: സൗദി തെക്കുപടിഞ്ഞാറന്‍ പ്രവിശ്യയിലെ ബിഷയില്‍ മലയാളി യുവാവ് തൂങ്ങി മരിച്ചു. (Malayali man hangs himself in Saudi Arabia )  കൊല്ലം മനപ്പള്ളി നോര്‍ത്ത് സ്വദേശി രാജേഷ് (43) ആണ് താമസസ്ഥലത്തിന് ചേര്‍ന്ന് തൂങ്ങി മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വെള്ളിയാഴ്ച ഉച്ചക്കാണ് റൂമിന്റെ പുറകുവശത്തുള്ള മുരിങ്ങ മരത്തില്‍ തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടത്. ഉച്ച സമയമായതിനാല്‍ എല്ലാവരും പള്ളിയിലേക്കും മറ്റും പുറത്തുപോയ സമയമായിരുന്നു. വൈകുന്നേരം സുഹൃത്തുക്കള്‍ തിരിച്ചെത്തിയപ്പോഴാണ് രാജേഷ് മരിച്ച വിവരം അറിയുന്നത്. ആത്മഹത്യക്കുള്ള പ്രേരണ എന്താണെന്ന് വ്യക്തമല്ല.

ബിഷയില്‍ ടൈല്‍സ് ജോലി ചെയ്ത് വരികയായിരുന്ന രാജേഷ് അഞ്ചുവര്‍ഷം മുമ്പാണ് സൗദിയില്‍ എത്തിയത്. നാട്ടിലേക്ക് ഇതുവരെ അവധിയില്‍ പോയിട്ടില്ല എന്നും അറിയുന്നു. മൃതദേഹം പൊലീസ് എത്തി നടപടികള്‍ പൂര്‍ത്തിയാക്കി ബിഷാ കിങ് അബ്ദുല്ല ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടികള്‍ പൂര്‍ത്തിയാക്കി നാട്ടിലേക്ക് കൊണ്ട് പോകും. രാജേഷിന് നാട്ടില്‍ അച്ഛനും അമ്മയും ഭാര്യയും ഒരു കുട്ടിയും ഉണ്ട്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക