07
Jul 2026
Tue
07 Jul 2026 Tue
Malayali MBBS student killed in Usbekistan

ഉസ്ബക്കിസ്താനില്‍ മെഡിക്കല്‍ പഠനം നടത്തുന്ന മലയാളി കൊല്ലപ്പെട്ടു. സഹപാഠിയായ മലയാളി യുവാവ് പിടിയില്‍. ആലപ്പുഴ ഹരിപ്പാട് സ്വദേശി സാവരിയ(22)യാണ് കൊല്ലപ്പെട്ടത്. പെരിന്തല്‍മണ്ണ സ്വദേശിയായ സദറുല്‍(23) ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലാപ്‌ടോപ്പ് ഉപയോഗിച്ച് തലയ്ക്കടിച്ചതാണ് മരണകാരം. ഉസ്ബക്കിസ്ഥാനിലെ ബുഖാറ സ്റ്റേറ്റ് മെഡിക്കല്‍ യൂനിവേഴ്‌സിറ്റിയിലെ വിദ്യാര്‍ഥികളാണ് ഇരുവരും.
ഇരുവരും തമ്മിലുള്ള തര്‍ക്കത്തിനിടെ ലാപ്ടോപ്പ് ഉപയോഗിച്ച് സാവരിയയുടെ തലയ്ക്കടിക്കുകയായിരുന്നുവെന്നാണ് ലഭിക്കുന്ന വിവരം.

മൂന്ന് ദിവസം മുന്‍പാണ് സാവരിയ കൊല്ലപ്പെട്ടത്. സംഭവദിവസം തന്നെ സദുറല്‍ അറസ്റ്റിലായിരുന്നു. ഇയാള്‍ നിലവില്‍ ജയിലിലാണ്. സാവരിയയുടെ മൃതദേഹം ഇന്ന് തന്നെ നാട്ടിലേക്ക് എത്തിക്കാനുള്ള നടപടികള്‍ ആരംഭിക്കും. സാവരിയയുടെ പിതാവ് വിദേശത്താണ്.

ALSO READ: എഎംഎംഎയില്‍ നിന്ന് രാജിവച്ച് രേവതിയും പത്മപ്രിയയും