06
Jul 2026
Mon
06 Jul 2026 Mon
Actresses Revathy and Padmapriya resigned from AMMA

അഭിനേതാക്കളുടെ സംഘടനയായ എഎംഎംഎയുടെ പ്രാഥമിക അംഗത്വം രാജിവച്ച് നടിമാരായ രേവതിയും പത്മപ്രിയയും. പുരുഷാധിപത്യവും അധികാരമോഹവും സംഘടനയെ ലക്ഷ്യങ്ങളില്‍ നിന്ന് ദുര്‍ബലപ്പെടുത്തിയെന്ന് ഇരുവരും വിമര്‍ശിച്ചു. ഒരു ദശാബ്ദ കാലത്തോളം പല ആവശ്യങ്ങള്‍ക്കായി സംഘടനയില്‍ പോരാടി. സഹപ്രവര്‍ത്തകരില്‍ നിന്നും സുഹൃത്തുക്കളില്‍ നിന്നും മൗനവും അകല്‍ച്ചയുമായിരുന്നു മറുപടിയെന്ന് നടിമാര്‍ പറയുന്നു. ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ ഉണ്ടായ രാജികള്‍ ഉത്തരവാദിത്വത്തില്‍ നിന്ന് ഒഴിഞ്ഞുമാറാനുള്ള ശ്രമങ്ങള്‍ ആയിരുന്നു. പൊതു ശ്രദ്ധ മാറിയതോടെ പഴയ രീതികളും അധികാര ക്രമങ്ങളും തിരിച്ചുവന്നു. സംഘടനയുടെ നിലനില്‍പ്പിന് ആധാരം വ്യക്തികള്‍ അല്ല വിശ്വാസയോഗ്യതയാണെന്നും താരങ്ങള്‍ ഫേസ്ബുക്കില്‍ കുറിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ALSO READ: കാഞ്ഞങ്ങാട് കാറ്റില്‍ സ്‌കൂളിന്റെ മേല്‍ക്കൂര പറന്നുപോയി