22
Aug 2022
Thu
22 Aug 2022 Thu

മ​ധ്യ​പ്ര​ദേ​ശി​ൽ കാ​ണാ​താ​യ മ​ല​യാ​ളി സൈ​നി​കനെ മരിച്ച നിലയിൽ കണ്ടെത്തി. എ​റ​ണാ​കു​ളം മാ​മം​ഗ​ലം സ്വ​ദേ​ശി നി​ർ​മ​ൽ ശി​വ​രാ​ജ​ന്റെ മൃതദേഹമാണ് പൊലീസും എൻഡിആർഎഫും ചേർന്നു നടത്തിയ സംയുക്തപരിശോധനയിൽ കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

രാവിലെ നടന്ന തിരച്ചിലിൽ നിർമൽ ശിവരാജന്റെ കാർ കണ്ടെടുത്തിരുന്നു. ഇതിനുപിന്നാലെ വാഹനത്തിനടുത്ത് നിന്ന് മൃതദേഹവും കണ്ടെത്തുകയായിരുന്നു. ജ​ബ​ൽ​പൂ​രി​ൽ ലെ​ഫ്റ്റ​ന​ൻറ് ആ​യ ഭാ​ര്യ ഗോ​പി ച​ന്ദ്ര​യെ ക​ണ്ട​ശേ​ഷം ഈ മാസം 15ന്  ജോ​ലി സ്ഥ​ല​ത്തേ​ക്ക് തി​രി​കെ മ​ട​ങ്ങു​ന്ന​തി​നി​ടെയാണ് നിർമലിനെ കാണാതായത്. തുടർന്ന് അദ്ദേഹത്തിനു വേണ്ടി വ്യാപകതിരച്ചിൽ നടത്തിവരികയായിരുന്നു. 

 

ന​ർ​മ​ദാ​പു​ര​ത്തെ ബ​ച്ച് വാ​ര ഗ്രാ​മ​മാ​ണ് നി​ർമലി​ൻറെ മൊബൈൽ ഫോ​ണി​ൻറെ അ​വ​സാ​ന ട​വ​ർ ലൊ​ക്കേ​ഷ​നായി കാണിച്ചത്. തുടർന്ന് ഇ​വി​ടം കേ​ന്ദ്രീ​ക​രി​ച്ച് ന​ട​ത്തി​യ തിരച്ചിൽ നടത്തുകയായിരുന്നു. പ്ര​ദേ​ശ​ത്ത് ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ മി​ന്ന​ൽ​പ്ര​ള​യ​ത്തി​ൽ​പെ​ട്ട് നിർമൽ മരിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക നി​ഗമനം.