01
Jul 2025
Tue
01 Jul 2025 Tue
Malayali woman doctor found dead in Abu Dhabi

അബൂദബിയില്‍ മലയാളി വനിതാ ഡോക്ടറെ മരിച്ച നിലയില്‍ കണ്ടെത്തി. മുസഫ ലൈഫ് കെയര്‍ ഹോസ്പിറ്റലില്‍ ദന്ത ഡോക്ടര്‍ ആയ കണ്ണൂര്‍ തളാപ്പ് സ്വദേശിനി ധനലക്ഷ്മിയാണ് (54) മരിച്ചത്.(Malayali woman doctor found dead in Abu Dhabi) ഇന്നലെ രാത്രി മുസസഫ ഷാബിയിലുള്ള താമസസ്ഥലത്താണ് ഡോക്ടറെ വിഷം ഉള്ളില്‍ ചെന്നു മരിച് ചനിലയില്‍ കണ്ടെത്തിയത്. സുഹൃത്തുക്കള്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് അബൂദബി പോലീസ് എത്തി മൃതദേഹം ബനിയാസ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭര്‍ത്താവ് സുജിത്ത് നാട്ടിലാണ്. മക്കളില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

രണ്ടുദിവസമായി ഫോണില്‍ വിളിച്ചുകിട്ടാത്തതിനെ തുടര്‍ന്ന് സുഹൃത്തുക്കള്‍ അന്വേഷിച്ചപ്പോഴാണ് വിവരമറിഞ്ഞത്. 10 വര്‍ഷത്തിലേറെയായി പ്രവാസിയാണ്. അബൂദബി മലയാളി സമാജം അംഗവും സാംസ്‌കാരിക പ്രവര്‍ത്തകയും എഴുത്തുകാരിയുമാണ്.

കണ്ണൂരിലെ ആനന്ദകൃഷ്ണ ബസ് സര്‍വീസ് ഉടമ പരേതനായ നാരായണന്റെയും ചന്ദ്രമതിയുടെയും മകളാണ് ധനലക്ഷ്മി. സഹോദരങ്ങള്‍: ആനന്ദകൃഷ്ണന്‍, ശിവറാം, ഡോ.സീതാലക്ഷ്മി. മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകാന്‍ നടപടികള്‍ പുരോഗമിക്കുന്നു.

ALSO READ: അമ്മയെ മര്‍ദ്ദിച്ച വ്യാപാരിയെ 10 വര്‍ഷം നീണ്ട തിരച്ചിലിനൊടുവില്‍ കണ്ടെത്തി കൊന്ന് മകന്‍