30
May 2025
Tue
30 May 2025 Tue

ദുബൈ: ദുബൈയില്‍ മലയാളി യുവതിയെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം ജില്ലയിലുള്ള വിതുര ബൊണാകാട് സ്വദേശിനി ആനി മോള്‍ ഗില്‍ഡ(26)യാണ് കരാമയില്‍ കൊല്ലപ്പെട്ടത്.
ദുബായിലെ കറാമയില്‍ കഴിഞ്ഞ നാലിന് ആയിരുന്നു സംഭവം. ദുബായില്‍ ഒരു കമ്പനിയിലെ ജീവനക്കാരിയായിരുന്നു ആനി. കൂടുതല്‍ വിവരങ്ങള്‍ പോലീസ് പുറത്തു വിട്ടിട്ടില്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സംഭവവുമായി ബന്ധപ്പെട്ട് ഒപ്പം താമസിച്ചിരുന്ന സുഹൃത്തിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. എയര്‍പോര്‍ട്ടില്‍ നിന്നാണ് ഇദ്ദേഹത്തെ പിടികൂടിയതെന്നാണ് വിവരം. കൊലപാതകത്തിനുള്ള കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

മൃതദേഹം നാട്ടിലേക്കു കൊണ്ട് പോകാന്‍ ഉള്ള നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നതായി സാമൂഹിക പ്രവര്‍ത്തകനും യാബ് ലീഗല്‍ സര്‍വീസ് സി.ഇ.ഒയുമായ സലാം പാപ്പിനിശേരി, ഇന്‍കാസ് യൂത്തു വിംഗ് ഭാരവാഹികള്‍ ദുബായ് ഘടകം എന്നിവര്‍ അറിയിച്ചു.

Malayali woman found murdered in Dubai