അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പില്‍ ദുബൈയില്‍ ബാങ്ക് ജീവനക്കാരിയായ മലയാളിക്ക് 2.33 കോടി രൂപ(10 ലക്ഷം ദിര്‍ഹം)സമ്മാനം. ജോര്‍ജിന ജോര്‍ജിനാണ് അബൂദബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിലൂടെ ഭാഗ്യമെത്തിയത്.
യുഎഇയില്‍ ജനിച്ചുവളര്‍ന്ന ജോര്‍ജിന ജോര്‍ജ് കുടുംബമായാണ് ദുബൈയില്‍ താമസിക്കുന്നത്.
|
5 വര്‍ഷമായി സഹപ്രവര്‍ത്തകരുമായി ചേര്‍ന്നു ടിക്കറ്റെടുക്കാറുള്ള യുവതി ഇത്തവണ ഭര്‍ത്താവിനൊപ്പമാണ് ഭാഗ്യം പരീക്ഷിച്ചത്. ടിക്കറ്റ് എടുക്കുന്നത് തുടരുമെന്ന് ജോര്‍ജിന പറഞ്ഞു.
ഒട്ടേറെ മലയാളികളെ കോടിപതികളാക്കിയിട്ടുള്ള നറുക്കെടുപ്പാണ് ബിഗ് ടിക്കറ്റ്. ഇന്ത്യക്കാരാണ് നറുക്കെടുപ്പില്‍ പങ്കെടുക്കുന്നവരില്‍ അധികവും എന്ന പ്രത്യേകതയുമുണ്ട് ബിഗ് ടിക്കറ്റിന്.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





