30
Jul 2025
Sat
30 Jul 2025 Sat
Malayali youth dies in Al Ain, UAE

അല്‍ ഐന്‍: മലയാളി യുവാവ് യുഎഇയിലെ അല്‍ഐനില്‍ മരിച്ചു. മലപ്പുറം വേങ്ങര നാട്ടുകല്ല് ഏറംപടിയിലെ മേലേതൊടി ബീരാന്റെ മകന്‍ അന്‍സാര്‍ (40) ആണ് അല്‍ഐനിലെ സൈ്വഹാനില്‍ മരിച്ചത്. അല്‍ഐന്‍ സൈ്വഹാനിലെ നൈല്‍ കോണ്‍ട്രാക്ടിങ് കമ്പനിയില്‍ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അന്‍സാര്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സൈനബയാണ് മാതാവ്. അല്‍ഐന്‍ സുന്നി സെന്റര്‍ പ്രവര്‍ത്തകന്‍ വേങ്ങര ഫരീദ് ഹാജിയുടെ സഹോദര പുത്രനാണ്. മുഹമ്മദലി (സൗദിയ), റിഫ്അത്ത്, അജ്മല്‍, നിലോഫര്‍ സഹോദരങ്ങളാണ്. ഫാദിയയാണ് ഭാര്യ. ഷയാനും നൂഹയും മക്കളാണ്.
അല്‍ഐന്‍ ശൈഖ് തഹ്നൂന്‍ ബിന്‍ മുഹമ്മദ് അല്‍ നഹ്‌യാന്‍ മെഡിക്കല്‍ സിറ്റിയില്‍ (പഴയ ജീമീ ഹോസ്പിറ്റല്‍) സൂക്ഷിച്ച മൃതദേഹം നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി നാട്ടിലെത്തിച്ച് മറവുചെയ്യുമെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു. അന്‍സാറിന്റെ നിര്യാണത്തില്‍ അനുശോചനം രേഖപ്പെടുത്തിയ അല്‍ഐന്‍ സുന്നി സെന്റര്‍ മഗ്ഫിറത്തിനുവേണ്ടി പ്രാര്‍ഥിക്കാനും അഭ്യര്‍ഥിച്ചു.

Malayali youth dies in Al Ain, UAE