01
Jan 2025
Tue
01 Jan 2025 Tue
Malayali youth dies of heart attack in Sharjah

ഷാര്‍ജ: മലയാളി യുവാവ് യു.എ.ഇയിലെ ഷാര്‍ജയില്‍ ഹൃദയാഘാതംമൂലം മരിച്ചു. ഷാര്‍ജ വ്യവസായ മേഖല 10 ല്‍ ഗ്രോസറി ജീവനക്കാരനായ നസീഹാണ് (28) മരിച്ചത്. മലപ്പുറം കൊണ്ടോട്ടിക്കടുത്ത് കീഴുപറമ്പ് സ്വദേശിയാണ്.
കാരങ്ങാടാന്‍ അബൂബക്കര്‍ എന്ന ബാബുവിന്റേയും ടി.കെ ജമീലയുടെയും മകനാണ്. അവിവാഹിതനാണ്. സഹോദരന്‍: നിയാസ് ബക്കര്‍. നിയമ നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകും. ശേഷം നാട്ടിലെ ഖബര്‍സ്ഥാനില്‍ മറവുചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

Malayali youth dies of heart attack in Sharjah