24
Apr 2025
Wed
24 Apr 2025 Wed
Pocso case filed against Vloger Mukesh M Nair

റിയാദ്: സൗദിയില്‍ മലയാളി യുവാവിനെ താമസസ്ഥലത്ത് മരിച്ച നിലയില്‍ കണ്ടെത്തി. അല്‍കോബാര്‍, തുഖ്ബയിലെ താമസ സ്ഥലത്താണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. മൂവാറ്റുപുഴ മുടവൂര്‍ സ്വദേശി കണ്ണന്‍വേലിക്കല്‍ ഹൗസില്‍ മുകേഷ് കുമാര്‍ (37) ആണ് മരിച്ചത്. കഴിഞ്ഞ 17 വര്‍ഷമായി പ്രവാസിയായി വിവിധ വിദേശ രാജ്യങ്ങളില്‍ വെതര്‍ഫോര്‍ഡ് കമ്പനിയില്‍ ടെക്‌നീഷ്യനായി ജോലിചെയ്തുവരികയായിരുന്നു. 2020 മുതല്‍ സൗദിയില്‍ ജോലി ചെയ്യുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മടത്തോലില്‍ രമേശന്‍ നായര്‍ – ഉഷദേവി ദമ്പതികളുടെ മകനാണ്. ഭാര്യ സൂര്യ (ലണ്ടന്‍). ഒരു മകനുണ്ട്. മൃതദേഹം നാട്ടിലെത്തിച്ച് സംസ്‌കരിക്കും. ഇതിനുള്ള നിയമനടപടികള്‍ പൂര്‍ത്തീകരിക്കുന്നതിന് കെഎംസിസി അല്‍കോബാര്‍ വെല്‍ഫെയര്‍വിങ് ചെയര്‍മാന്‍ ഹുസൈന്‍ നിലമ്പൂര്‍ രംഗത്തുണ്ട്.

Malayali youth found dead at residence in Saudi Arabia