12
Apr 2025
Fri
12 Apr 2025 Fri

ദുബായ്: ദുബായിലെ താമസസ്ഥലത്ത് മലയാളി യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. വട്ടംകുളം നെല്ലേക്കാട് ചോറ്റാനിക്കര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചേന്നാട്ടിൽ നാരായണന്റെ മകൻ സുധീന്ദ്രൻ (സുധി 47) ആണ് മരിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എടപ്പാളിലെ ഓട്ടോ ഡ്രൈവറായിരുന്ന സുധീന്ദ്രൻ മാസങ്ങൾക്കു മുൻപാണു ജോലി തേടി വിദേശത്തേക്ക് പോയത്. പിന്നീട് നാട്ടിൽ വന്ന് ഒരാഴ്ച മുമ്പാണ് തിരിച്ചു പോയത്.

കഴിഞ്ഞ ദിവസമാണ് താമസസ്ഥലത്ത് മരിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചത്. മൃതദേഹം നാട്ടിലേക്കു കൊണ്ടുവരാനുള്ള ശ്രമങ്ങൾ നടന്നുവരികയാണ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക