13
May 2025
Sun
13 May 2025 Sun

 

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സലാല: കൊല്ലം സ്വദേശിയായ യുവാവിനെ ഒമാനിലെ സലാലയില്‍ താമസസ്ഥലത്ത് ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തി. ത്രിക്കരുവ കാഞ്ഞവേലി നമ്പിനഴിക്കത്ത് തെക്കേതില്‍ ഉണ്ണികൃഷ്ണന്‍ നായർ (36) ആണ് മരിച്ചത്.
കൂടെ താമസിക്കുന്നവര്‍ ജോലി കഴിഞ്ഞ് തിരികെയെത്തിയപ്പോള്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.

ആറ് വര്‍ഷമായി മസ്‌കത്തിലെ സ്വകാര്യ കമ്പനിയില്‍ ജോലി ചെയ്യുന്ന ഉണ്ണികൃഷ്ണന ബാങ്കിന്റെ മെയിന്റനന്‍സ് ജോലിക്കായി രണ്ട് മാസം മുൻപാണ് സലാലയിൽ വന്നത്. റോയല്‍ ഒമാന്‍ പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു. പിതാവ്: പരേതനായ കൃഷ്ണന്‍ നായര്‍. മാതാവ്: വിജയമ്മ. മൃതദേഹം നിലവിൽ സുല്‍ത്താന്‍ ഖാബൂസ് ആശുപത്രിയില്‍ ആണ് ഉള്ളത്. നിയമനടപടികള്‍ പൂര്‍ത്തീകരിച്ച് മ്യതദേഹം നാട്ടില്‍ എത്തിച്ചു സംസ്കരിക്കും.

Malayali youth found suicide in Oman’s Salalah

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക