02
Jan 2024
Mon
02 Jan 2024 Mon

4500 രൂപയുടെ സാധനം വാങ്ങിയ പ്രവാസിക്ക് അബൂദബിയിൽ 2.25 കോടി രൂപ സമ്മാനം. ലുലു ​ഗ്രൂപ്പിന്റെ കീഴിലുള്ള മാൾ മില്യനയർ നറുക്കെടുപ്പിലൂടെയാണ് അബൂദബിയിൽ പ്രവാസിയായ ജോർദാൻ പൗരൻ മുഹമ്മദ് സമീറിന് 10 ലക്ഷം ദിർഹം(2.25 കോടി രൂപ) സമ്മാനമായി ലഭിച്ചത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബർ 8 മുതൽ ജനുവരി 6 വരെ നടന്ന പ്രമോഷൻ കാലയളവിൽ മാളിൽ നിന്ന് 200 ദിർഹമിന്റെ സാധനങ്ങൾ വാങ്ങിയപ്പോൾ ലഭിച്ച കൂപ്പണിലൂടെയാണ് സമീറിന് വൻതുക സമ്മാനമായി ലഭിച്ചത്. അബൂദബി, അൽഐൻ, അൽ ധഫ്ര എന്നിവിടങ്ങളിലെ ലുലുമാളുകളിലായിരുന്നു മാൾ മില്യനയർ പ്രമോഷൻ നടന്നത്.

സമീർ നിക്ഷേപിച്ച 14 കൂപ്പണുകളിൽ ഒന്നിനാണ് സമ്മാനം ലഭിച്ചത്. സമ്മാനത്തുക കൊണ്ട് ഒരു വീട് വാങ്ങുകയാണ് തന്റെ ലക്ഷ്യമെന്ന് സമീർ പ്രതികരിച്ചു. ​ഗ്രാൻഡ് സമ്മാനത്തിനു പുറമേ അഞ്ച് പേർക്ക് ഇലക്ട്രിക് കാറുകളും സമ്മാനമായി നൽകുകയുണ്ടായി.