ഷാർജ: ആരിഫ് മുഹമ്മദ് ഖാനെ കേരളത്തിലേക്ക് ഗവർണർ ആയി അയച്ചതിൽ നിഗൂഢ കാവിവൽക്കരണ ലക്ഷ്യമുണ്ടെന്ന് പ്രശസ്ത നർത്തകി മല്ലിക സാരാഭായി പറഞ്ഞു. തന്നെ പോലുള്ളവരെ കേരളത്തിൽ വി സിമാരാക്കുന്നത് തടയുക ആയിരുന്നു ലക്ഷ്യം. ദീപാവലി ആശംസ എന്തുകൊണ്ടാണ് പറയാത്തത് എന്ന് ചോദിച്ചപ്പോൾ ഫലസ്തീനിലും ഉക്രൈനിലും മനുഷ്യർ മരിച്ചു വീഴുമ്പോൾ തനിക്ക് ദീപാവലി ഹാപ്പി ഇല്ലെന്ന് അവർ പറഞ്ഞു. ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ പ്രത്യേക അതിഥി ആയി പങ്കെടുക്കുക ആയിരുന്നു അവർ.
|
ഗുജറാത്തിൽ നടന്നത് വംശഹത്യ തന്നെയാണെന്ന് താൻ ഇപ്പോഴും പറയും. ഇരകൾക്ക് വേണ്ടി കേസ് കൊടുത്തതിന് തന്നെ ഒരു പാട് പീഡിപ്പിച്ചിരുന്നതായി അവർ പറഞ്ഞു. കലാമണ്ഡലത്തിലേക്ക് വിസി ആയി വന്നപ്പോൾ ഓക്സിജൻ കിട്ടിയ മാതിരി ആയിരുന്നു എന്നും ഒരു ചോദ്യത്തിന് മറുപടി ആയി അവർ പറഞ്ഞു
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





