07
Jan 2024
Sat
07 Jan 2024 Sat

ഇന്ത്യ മുന്നണിയുടെ ചെയർമാനായി കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയെ തിരഞ്ഞെടുത്തു. ഇന്ന് ചേർന്ന വെർച്വൽ യോഗത്തിലാണ് തീരുമാനം. ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാറിനെയും ചെയർമാൻ സ്ഥാനത്തേക്ക് പരി​ഗണിച്ചിരുന്നെങ്കിലും കോൺഗ്രസിൽ നിന്നാരെങ്കിലും സ്ഥാനം ഏറ്റെടുക്കണമെന്നാണ് നിതീഷ് ആവശ്യപ്പെട്ടത്. തുടർന്നാണ് മല്ലികാർജുൻ ഖാർഗെയെ ചെയർമാനായി യോ​ഗം തിരഞ്ഞെടുത്തത്. സീറ്റ് വിഭജനമടക്കമുള്ള സുപ്രധാന വിഷയങ്ങളും യോ​ഗത്തിൽ ചർച്ചയായെന്നാണ് റിപോർട്ടുകൾ.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക