30
Jun 2026
Fri
30 Jun 2026 Fri
Punarjani old age home owner arrested for assaulting inmates

അഭയകേന്ദ്രത്തിലെ വയോധികമാരെ ക്രൂരമായി പീഡിപ്പിച്ച സ്ഥാപനയുടമ അറസ്റ്റില്‍. കൊല്ലം തെന്മല പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്ന പുനര്‍ജനി അഭയകേന്ദ്ര ഉടമ അഞ്ചല്‍ സ്വദേശി ബ്രഹ്‌മദാസ് പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബ്രഹ്‌മദാസിന്റെ പീഡനം സഹിക്കവയ്യാതെ സ്ഥാപനത്തില്‍ നിന്നിറങ്ങി രക്ഷപ്പെടാന്‍ ശ്രമിച്ച 70ഉം 72ഉം വയസ്സുള്ള രണ്ട് വയോധികമാര്‍ പ്രദേശവാസിയോട് കാര്യങ്ങള്‍ വെളിപ്പെടുത്തിയതോടെയാണ് പുറംലോകം വിവരം അറിയുന്നത്. രാത്രി ഏറെ വൈകി വയോധികമാരെ മറ്റൊരു മുറിയിലാക്കി മദ്യം നല്‍കുകയും അത് കുടിച്ചില്ലെങ്കില്‍ അവരെ മര്‍ദിക്കുകയും ചെയ്യുമായിരുന്നു. അസഭ്യവാക്കുകള്‍ പറഞ്ഞാണ് മര്‍ദിക്കുകയെന്നും ഇവര്‍ പോലീസിനോടു പറഞ്ഞു.

3 സ്ത്രീകളും 9 പുരുഷന്മാരും ഉള്‍പ്പെടെ 12 പേര്‍ അന്തേവാസികളാണ് അഭയകേന്ദ്രത്തില്‍ ഉണ്ടായിരുന്നത്. ബ്രഹ്‌മദാസ് നിര്‍ബന്ധിച്ച് മദ്യം നല്‍കി വസ്ത്രങ്ങള്‍ അഴിച്ച് മര്‍ദ്ദിക്കുമായിരുന്നുവെന്ന് വയോധികമാര്‍ പറയുന്നു. 2018ല്‍ പ്രവര്‍ത്തനം ആരംഭിച്ച സ്ഥാപനം ബ്രഹ്‌മദാസിന്റെ ഭാര്യയാണ് ആദ്യം നടത്തിയിരുന്നത്. ഇക്കഴിഞ്ഞ ഏപ്രില്‍ 25നാണ് ഇവര്‍ മരിച്ചതോടെ ബ്രഹ്‌മദാസ് സ്ഥാപന നടത്തിപ്പ് ഏറ്റെടുക്കുകയായിരുന്നു.

ALSO READ: ഉറങ്ങിക്കിടന്ന 16കാരിയെ പീഡിപ്പിച്ച 25കാരിക്കെതിരേ കേസെടുത്തു

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക