കൈയേറ്റമൊഴിക്കാനെത്തിയ റവന്യൂ വിഭാഗത്തിനൊപ്പമുണ്ടായിരുന്ന ജെസിബിക്ക് അച്ഛനും മകനും പെട്രോളൊഴിച്ചു തീയിട്ടു. ബംഗളുരുവിലെ ശിവക്കോട്ടെ ഗ്രാമത്തിലാണ് സംഭവം. ഇരുവരെയും പൊലീസ് അറസ്റ്റ് ചെയ്തു.
|
യഹലങ്ക താലൂക്ക് തഹസില്‍ദാറും സംഘവുമാണ് കൈയേറ്റമൊഴിപ്പിക്കാനായി പ്രദേശത്തെത്തിയത്. അനധികൃത നിര്‍മാണങ്ങള്‍ ജെസിബി ഉപയോഗിച്ചു പൊളിച്ചുനീക്കുന്നതിനിടെ ബചഗൗഡയും മകന്‍ ചേതനും ഉദ്യോഗസ്ഥരെ അസഭ്യം പറയുകയും ജെസിബിക്കു നേരെ പെട്രോളൊഴിച്ചശേഷം തീയിടുകയായിരുന്നു.
ജെസിബി ഡ്രൈവര്‍ ചാടിയിറങ്ങിയതിനാല്‍ പരിക്കുകൂടാതെ രക്ഷപ്പെട്ടു. ബചഗൗഡയ്ക്ക് കൈയേറ്റമൊഴിവാക്കുന്നതിന് നോട്ടിസ് നല്‍കിയിരുന്നുവെന്നും എന്നാല്‍ ഇയാള്‍ ഇതവഗണിക്കുകയായിരുന്നുവെന്നും തഹസില്‍ദാര്‍ പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





