21
Aug 2025
Sun
21 Aug 2025 Sun
man arrested for impregnating minor girl

പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു ഗര്‍ഭിണിയാക്കിയ ശേഷം സന്യാസിയായി തമിഴ്‌നാട്ടില്‍ ഒളിവില്‍ കഴിഞ്ഞയാള്‍ പിടിയില്‍. പാലക്കാട് സ്വദേശി ശിവകുമാറിനെയാണ് ആണ് കേരള പോലീസ് തമിഴ്‌നാട്ടിലെത്തി അറസ്റ്റ് ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

തമിഴ്‌നാട്ടിലെ ഗ്രാമത്തിലാണ് പ്രതി സന്ന്യാസിയായി ഒളിവില്‍ കഴിഞ്ഞത്. ഒരു വര്‍ഷത്തെ അന്വേഷണത്തിനൊടുവിലാണ് പോലീസ് പ്രതിയെ പിടികൂടുന്നത്. വിചാരണ നടക്കുന്നതിനിടെ ജാമ്യത്തിലിറങ്ങിയ ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. തമിഴ്‌നാട് പോലീസിന്റെ സഹായത്തോടെ കേരള പോലീസ് ഇന്നലെയാണ് പ്രതിയെ പിടികൂടിയത്.

ALSO READ: ഭാര്യയെ അടിച്ചുകൊണ്ടുപോയ പൂജാരിയെ വീട്ടില്‍ കയറി കുത്തിയതിന് ഭര്‍ത്താവ് പിടിയില്‍

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക