01
Feb 2025
Sun
01 Feb 2025 Sun
man arrested for killing goon for harassing sister

രാജ്യതലസ്ഥാനത്ത് കുപ്രസിദ്ധ ഗുണ്ട കൊല്ലപ്പെട്ട സംഭവത്തില്‍ പോലീസ് പ്രതിയെ പിടികൂടി. ധമര്‍ എന്നയാളെ കോണ്‍ക്രീറ്റ് കട്ടകൊണ്ട് തലയ്ക്കിടിച്ചുകൊന്ന കേസിലാണ് 27കാരനായ സോനു പിടിയിലായത്. തന്റെ സഹോദരിയെ ശല്യം ചെയ്തതിനാണ് ധമറിനെ കൊന്നതെന്ന് സോനു പോലീസിന് മൊഴി നല്‍കി. ഉത്തം നഗറില്‍ ഫെബ്രുവരി 10നാണ് ധമറിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കൃത്യ ശേഷം ഇവിടെ നിന്നു കടന്ന സോനു വിവിധ സ്ഥലങ്ങളില്‍ ഒളിവില്‍ കഴിഞ്ഞുവരികയായിരുന്നു. ഉത്തര്‍പ്രദേശിലെ ഇറ്റയില്‍ നിന്നാണ് ഇയാളെ പോലീസ് പിടികൂടിയത്. സഹോദരിയെ ധമര്‍ ശല്യപ്പെടുത്തുന്നതിനെതിരേ പോലീസില്‍ പരാതി നല്‍കിയാലും നടപടിയുണ്ടാവില്ലെന്ന് അറിയാവുന്നതിനാലാണ് താന്‍ കൊലപാതകം നടത്തിയതെന്നും യുവാവും പറയുന്നു.

ധമര്‍ നിരവധി തവണ തന്റെ സഹോദരിയെ ശല്യപ്പെടുത്തിയെന്നും താക്കീത് നല്‍കിയിട്ടും ശല്യം തുടരുകയായിരുന്നുവെന്നും സോനു പറയുന്നു. തുടര്‍ന്ന് തന്റെ രണ്ട് സുഹൃത്തുക്കളുടെ സഹായത്തോടെ ധമറിന്റെ വീട്ടില്‍ കയറി മര്‍ദ്ദിക്കുകയും തെരുവിലേക്ക് വലിച്ചുകൊണ്ടുവന്ന് കൊല്ലുകയുമായിരുന്നുവെന്നും സോനു കൂട്ടിച്ചേര്‍ത്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക