27
Dec 2023
Fri
27 Dec 2023 Fri

കു​ന്ന​മം​ഗ​ലം: മ​ന്ത്ര​വാ​ദ​ത്തി​ന്‍റെ മ​റ​വി​ൽ വീ​ട്ട​മ്മ​യെ പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച​ യു​വാ​വി​നെ അ​റ​സ്റ്റ് ചെ​യ്തു. മ​ല​പ്പു​റം കാ​വ​ന്നൂ​ർ തൃ​പ്പ​ന​ച്ചി നെ​ല്ലി​ച്ചു​വ​ട് സ്വദേശി അ​ബ്ദു​റ​ഹ്മാ​ൻ(32)ആണ് അറസ്റ്റിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വീട്ടമ്മയുടെ പരാതിയിൽ കു​ന്ന​മം​ഗ​ലം പൊലീ​സ് ആണ് ഇയാളെ വീ​ട്ടി​ൽ​നി​ന്നു ക​സ്റ്റ​ഡി​യി​ലെ​ടു​ത്ത​ത്. ക​ഴി​ഞ്ഞ മാസം ഒ​മ്പ​തി​ന് ആണ് പരാതിക്കാധാരമായ സംഭവം.
വീ​ട്ടി​ലെ​ത്തി​യ ഭ​ർ​തൃ​മ​തി​യെ രോ​ഗം മാ​റ്റി​ത്ത​രാ​മെ​ന്ന് പ​റ​ഞ്ഞു മ​ക്കാം സി​യാ​റ​ത്തി​നാ​ണെ​ന്ന് പ​റഞ്ഞ് മ​ട​വൂ​രി​ലെ മ​ഖാ​മി​ന് സ​മീ​പ​ത്തെ ലോ​ഡ്ജി​ൽ എ​ത്തി​ക്കു​ക​യായിരുന്നു.
യുവതിയുടെ വീ​ട്ടു​കാ​ർ​ക്ക് സം​ശ​യം തോ​ന്നാ​തി​രി​ക്കാ​ൻ മ​റ്റൊ​രു സ്ത്രീ​ക്കൊ​പ്പ​മാ​ണ് ഇ​വ​രെ കൊ​ണ്ടു​വ​ന്ന​ത്. മ​റ്റൊ​രു റൂ​മി​ൽ വ​ച്ച് സ്ത്രീ​യോ​ട് മോ​ശ​മാ​യി പെ​രു​മാ​റു​ക​യും പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു​വെ​ന്നു​മാ​ണ് പ​രാ​തി.

ക​രി​പ്പൂ​ർ സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ പ്രാ​യ​പൂ​ർ​ത്തി​യാ​വാ​ത്ത പെ​ണ്‍​കു​ട്ടി​യെ പീ​ഡി​പ്പി​ച്ച​തി​ന് 2019-ൽ ​ഇ​യാ​ൾ​ക്കെ​തി​രേ പോ​ക്സോ കേ​സ് എടുത്തിരുന്നു.